ആപ്പ്ജില്ല

ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടു. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ വേഗത കുറഞ്ഞ് വരികയായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. സാങ്കേതിക വിദഗ്ധരെത്തി എഞ്ചിന് ഘടിപ്പിച്ച ശേഷം 11.15ഓടെ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

| Edited by Samayam Desk | Lipi 24 Jan 2021, 1:21 pm

ഹൈലൈറ്റ്:

  • വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടു

  • എറണാകുളം നേര്‍ത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം
  • അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam venda
വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടു

കൊച്ചി: വേണാട് എക്‌സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു. ഇന്ന് രാവിലെ 10 മണിയോടെ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കവെ എഞ്ചിൻ വേർപെടുകയായിരുന്നു. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

തിരുവനന്തപുരത്ത് നിന്നും ഷൊർണ്ണൂർക്കുള്ള സർവീസിനിടെ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എൻജിൻ വേർപ്പെട്ടത് ഉടൻ ശ്രദ്ധയിൽപ്പെട്ടതിനാൽ അപകടം ഒഴിവാക്കാൻ കഴിഞ്ഞു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തിയ ട്രയിൻ നോർത്ത് സ്റ്റേഷനിലേക്ക് എത്തുമ്പോൾ വേഗത തീരെ കുറവായിരുന്നുവെന്ന് റെയിൽവേ റീജിയണൽ മാനേജർ പറഞ്ഞു. ഉടൻ തന്നെ സങ്കേതിക വിദഗ്ധരെത്തി എൻജിൻ ഘടിപ്പിച്ച് 11.15 ഓടെ സർവീസ് പുനരാരംഭിക്കുകയും ചെയ്തു.

ആശുപത്രി 80കിലോമീറ്റർ അകലെ, റോഡില്ല,വീടില്ല... കാടിറങ്ങാൻ കാത്തിരിക്കുന്നത് 45 ആദിവാസി കുടുംബങ്ങൾ!

സാധാരണ എൻജിൻ ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപാകതയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണം. അതിനാൽ സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ അമിത വേഗതയിൽ പോകുന്ന സമയത്താണ് എൻജിൻ വേർപ്പെട്ടതെങ്കിൽ വൻ ദുരന്തത്തിനും കാരണമാകുമായിരുന്നു.



എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്