ആപ്പ്ജില്ല

ലഹരി ഉപയോഗിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് നല്‍കുമോ? രഞ്ജിത്ത് പറഞ്ഞത് ചർച്ച ചെയ്യാത്ത കാര്യം, യോഗ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് ജി സുരേഷ് കുമാര്‍

Sreenath Bhasi And Shane Nigam: സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരു വിവരങ്ങൾ സർക്കാരിന് കൈമാറും എന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് യോഗത്തിൽ ചർച്ച ചെയ്യാത്ത കാര്യമാണെന്ന് ജി സുരേഷ് കുമാർ

Edited byകാർത്തിക് കെ കെ | Lipi 26 Apr 2023, 11:21 pm

ഹൈലൈറ്റ്:

  • ഒരു നിര്‍മാതാവിനെ എങ്ങനെ കുഴപ്പിക്കാം എന്ന ആലോചനയിലാണ് പല താരങ്ങളും.
  • പുതുതലമുറയില്‍ മര്യാദക്കാരായിട്ടുള്ള ഒത്തിരി യുവതാരങ്ങളുണ്ട്.
  • പക്ഷേ ചിലര്‍ വളരെ പ്രശ്‌നമാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
എറണാകുളം: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിക്കുന്ന കാര്യം ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് ഫെഫ്ക. അതേസമയം, സിനിമാരംഗത്തെ ലഹരി ഉപയോഗം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും ഇത്തരക്കാരെ മാറ്റി നിര്‍ത്തുമെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. ഷെയ്ന്‍ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: മാങ്ങ തിന്നാൻ കൊതിയായി, എത്തിയത് ഡിഐജി ക്യാമ്പ് ഓഫീസ് വളപ്പിൽ, 'കൊതിക്ക്' ഫൈൻ 2000 രൂപ, ബംഗാളി യുവാവ് പിടിയിൽ

സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് നല്‍കുമെന്ന് ഇന്നലെ നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്ക്കയും അമ്മസംഘടനയും നടത്തിയ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല എന്നാണ് ഇന്ന് ഫെഫ്ക്ക വ്യക്തമാക്കിയിരുന്നത്. ചര്‍ച്ച ചെയ്യാത്ത കാര്യമാണ് വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും ഫെഫ്ക്ക പറയുന്നു.



Also Read: 'മാങ്ങാക്കള്ളൻ' പോലീസിൻ്റെ തൊപ്പി തെറിച്ചു; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി, പി വി ഷിഹാബിനെ പിരിച്ചുവിട്ടു

അതേസമയം ഇന്ന് കൊച്ചിയില്‍ ഫിലിം ചേംബര്‍ യോഗം നടന്നു. നടന്മാരായ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയ നിര്‍മ്മാതാക്കളുടെ തീരുമാനവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായി. സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ ശരിയായി പെരുമാറാത്ത കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയാണ് യോഗത്തിന് ശേഷം ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ നല്‍കിയത്.

ഒരു നിര്‍മാതാവിനെ എങ്ങനെ കുഴപ്പിക്കാം എന്ന ആലോചനയിലാണ് പല താരങ്ങളും. പുതുതലമുറയില്‍ മര്യാദക്കാരായിട്ടുള്ള ഒത്തിരി യുവതാരങ്ങളുണ്ട്. പക്ഷേ ചിലര്‍ വളരെ പ്രശ്‌നമാണ്. വിളിച്ചാല്‍ സമയത്ത് ഡബ്ബിങ്ങിന് വരില്ല. ഇത്തരം ആളുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേര്‍ന്ന സംഘടനകളുടെ യോഗ തീരുമാനത്തെ ഫിലിം ചേംബര്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. അമിതമായി പ്രതിഫലം ആവശ്യപ്പെടുന്നവരോട് അത് കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്