ആപ്പ്ജില്ല

മുഖ്യമന്ത്രി പറഞ്ഞത് തെറ്റോ? എം ശിവശങ്കറിന്റെ മൊഴി പുറത്ത്, ബാഗ് എത്തിച്ചത് പിന്നീട്

ജനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച. രണ്ട് മണിക്കൂര്‍ ചര്‍ച്ച നീളും.

Samayam Malayalam 28 Jun 2022, 1:04 pm
എറണാകുളം: യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് മറന്നു വച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി തള്ളുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് പിന്നീട് എത്തിച്ചു. ബാഗ് എത്തിച്ചത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയെന്നും ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അഥിതികള്‍ക്കുള്ള ഉപഹാരമടങ്ങിയ ബാഗ് പിന്നീട് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചുവെന്നാണ് മൊഴി.
Samayam Malayalam gold smuggling case m sivasankar s statement out
മുഖ്യമന്ത്രി പറഞ്ഞത് തെറ്റോ? എം ശിവശങ്കറിന്റെ മൊഴി പുറത്ത്, ബാഗ് എത്തിച്ചത് പിന്നീട്


​മറന്നിട്ടില്ലെന്ന് പിണറായി വിജയൻ

തന്റെ ബാഗേജ് മറന്നിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 2020 ജൂലൈ അഞ്ചിന് സ്വര്‍ണക്കള്ളക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ മുന്നോട്ട് വരുന്നത്. ഇതില്‍ ശിവശങ്കര്‍ നല്‍കിയ മൊഴിയാണ് പുറത്തു വന്നത്. യുഎഇ സന്ദര്‍ശന വേളയില്‍ ചില ബാഗേജുകള്‍ അവിടെ വച്ച് മറന്നു പോയി. അത് കോണ്‍സുലേറ്റിന്റെ സഹായത്തോടെ മടക്കിയെത്തിച്ചുവെന്ന മൊഴിയാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്നത്. മൂന്നു ബാഗേജുകള്‍ മറുന്നുവച്ചുവെന്നായിരുന്നു മൊഴി. ഇതോടെ മുഖ്യമന്ത്രിയെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഈ മൊഴി.

​5 തവണ ദുബായ് സന്ദർശനം

ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ലഗേജ് എടുക്കാന്‍ മറന്നു എന്ന ആരോപണത്തെയാണ് ഇന്നലെ മുഖ്യമന്ത്രി തള്ളിയത്. ലഗേജ് എടുക്കാന്‍ മറന്നിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, ഐസി ബാലകൃഷ്ണന്‍, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 2016 മുതല്‍ മുഖ്യമന്ത്രി എത്ര തവണ ദുബായ് സന്ദര്‍ശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ എന്നായിരുന്നു മറുപടി. സന്ദര്‍ശനങ്ങളെല്ലാം ഔദ്യോഗികമായിരുന്നു എന്നും മുഖ്യമന്ത്രി മറുപടി നല്‍കി. രണ്ടാമത്തെ ചോദ്യമായിരുന്നു ബാഗേജുമായി ബന്ധപ്പെട്ടത്. എന്നാല്‍, ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല എന്ന് ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചർച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി

അതേസമയം, പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത സര്‍ക്കാര്‍ നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ജനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച. രണ്ട് മണിക്കൂര്‍ ചര്‍ച്ച നീളും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്