ആപ്പ്ജില്ല

മാങ്ങാ ജ്യൂസില്‍ കലര്‍ത്തി സ്വര്‍ണക്കടത്ത്... കൊച്ചിയില്‍ പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മാങ്ങാ ജ്യൂസില്‍ ദ്രാവക രൂപത്തിലാക്കി കലര്‍ത്തിയാണ് സ്വര്‍ണം കടത്തിയത്. ഇതാദ്യമായാണ് ഇത്തരത്തില്‍ രാജ്യത്ത് സ്വര്‍ണക്കടത്തെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോസ്ഥരുടെ സമയോചിതമായ ഇടപെടലിലാണ് സ്വര്‍ണക്കടത്ത് പിടികൂടാനായത്.

Samayam Malayalam 11 Apr 2021, 5:50 pm

ഹൈലൈറ്റ്:

  • നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണക്കടത്ത്
  • പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

  • കണ്ണൂര്‍ സ്വദേശി പിടിയില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam gold seied
ദ്രാവക രൂപത്തിലാക്കി സ്വര്‍ണക്കടത്ത്‌
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വർണം പിടികൂടി. ബോട്ടിലിൽ നിറച്ച മാങ്ങാ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു കസ്റ്റംസ് അധികൃതർ പറഞ്ഞു .

വട്ടിയൂര്‍ക്കാവിലെ വീഴ്ച: നേതാക്കന്മാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി, വീഡിയോ

ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത് .ഈ വിധത്തിൽ കൊണ്ടുവരുന്ന സ്വർണം കണ്ടെത്താൻ ഉള്ള സംവിധാനങ്ങളൊന്നും വിമാനത്താവളത്തിൽ ഇല്ലെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ നിന്ന് മാത്രമാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. സ്വർണ്ണവുമായെത്തിയ കണ്ണൂർ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്