ആപ്പ്ജില്ല

'ഭീഷണിക്കു മുന്നിൽ പതറില്ല, അവിടെ കണ്ട കാര്യങ്ങളിൽ ഉറച്ചു നിൽക്കും'; ബാലഭാസ്കർ കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് സോബി ജോർജ്, വീഡിയോ

താൻ കണ്ട കാര്യങ്ങൾ ഇല്ലായെന്ന് സ്ഥാപിച്ച് ബാലഭാസ്കർ കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നു ചൂണ്ടിക്കാടി സിബിഐ ഡയറക്ടർക്ക് കത്തെഴുതി കലാഭവൻ സോബി ജോർജ്.

Lipi 25 Nov 2020, 7:56 pm
കൊച്ചി: ബാലഭാസ്കർ കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് കലാഭവൻ സോബി ജോർജ്. താൻ കണ്ട കാര്യങ്ങൾ ഇല്ലായെന്ന് സ്ഥാപിച്ച് കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടർക്ക് സോബി ജോർജ് കത്തുനൽകി. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രാമൻ കർത്താ വഴിയാണ് കത്തു നൽകിയതെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: നടൻ തിലകൻ്റെ മകൻ ബിജെപി സ്ഥാനാർഥി; മത്സരിക്കുന്നത് തൃപ്പൂണിത്തുറയിൽ

ഒന്നാംഘട്ട നുണ പരിശോധനയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്നും രണ്ടാംഘട്ട നുണപരിശോധനയ്ക്ക് താൻ സഹകരിച്ചില്ലെന്നും സിബിഐ പറഞ്ഞതായി പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇങ്ങനെ ഒരു വാർത്ത സിബിഐ നിഷേധിച്ചു. ബാലുവിൻ്റെ കേസിൽ സിബിഐ വരെ എത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമാണ്. ഇപ്പോൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർ മാധ്യമങ്ങൾക്ക് തെറ്റായ വാർത്തകൾ കൊടുത്ത് തന്നെ അപകീർത്തിപ്പെടുത്തി മിണ്ടാതെയിരുത്താൻ ശ്രമിക്കുകയാണെന്നും സോബി പറഞ്ഞു.

Also Read: വാഹനത്തിൻ്റെ പേര് "കിംങ് ഓഫ് ഡാർക്ക് ", ജോലി കഞ്ചാവ് വിൽപ്പന... കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

ബാലുവിൻ്റേത് അപകടമരണം അല്ല, ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നതായി കലാഭവൻ സോബി ജോർജ് ആവർത്തിച്ചു. ഒരു ഭീഷണികൾക്കു മുന്നിലും പതറാതെ താൻ അവിടെ കണ്ട കാര്യങ്ങളിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്