ആപ്പ്ജില്ല

കർശന ഉപാധികളോടെ മുനമ്പം, വൈപ്പിൻ ഹാർബറുകൾ നാളെ തുറക്കും

കൊച്ചിയിലെ മുനമ്പം, വൈപ്പിൻ ഹാർബറുകൾ നാളെ തുറക്കും. കർശന നിബന്ധനകളോടെയാണ് ഹാർബറുകൾ തുറക്കാൻ അനുമതി നൽകിയത്. മത്സ്യബന്ധനത്തിന് ബോട്ടുകളുമായി കടലിൽ പോകുന്നതിനും നിയന്ത്രണം.

Lipi 12 Aug 2020, 5:34 pm
കൊച്ചി: കർശന നിബന്ധനകളോടെ മുനമ്പം, വൈപ്പിൻ ഹാർബറുകൾ നാളെ തുറക്കും. ഒറ്റ ഇരട്ട നമ്പർ ഉള്ള ബോട്ടുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മത്സ്യബന്ധനത്തിനിടെ കടലിൽ പോകാൻ അനുവദിക്കുവെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.
Samayam Malayalam മുനമ്പം, വൈപ്പിൻ  ഹാർബറുകൾ നാളെ തുറക്കും


Also Read: കൊവിഡ്; ആലുവയിൽ സ്ഥിതി മെച്ചപ്പെട്ടു, പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുന്നു!

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ പൂർണമായി നിരോധിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് 14 ദിവസത്തെ ക്വാറൻ്റെൻ ബോട്ട് ഉടമകൾ ഉറപ്പാക്കണം. മാർക്കറ്റിൽ ലേലം അനുവദിക്കില്ല. വൻകിട കച്ചവടക്കാർക്ക് മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം. മത്സ്യം വാങ്ങുന്ന ആളുടെ വിശദവിവരങ്ങൾ മാർക്കറ്റ് കവാടത്തിൽ രേഖപ്പെടുത്തുമെന്ന് റൂറൽ എസ്പി പറഞ്ഞു.

Also Read: നെല്ലിക്കുഴി പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണാക്കിയ നടപടി; ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രതിഷേധം

ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീരദേശത്ത് കൊവിഡ് ബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ മത്സ്യബന്ധനവും വിപണനവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Also Read: സിയാലിന് 2019-20 ൽ ലാഭം 204 കോടി; ഈ വർഷം ഇതുവരെ 72 കോടി നഷ്ടം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്