Please enable javascript.Mathew Kuzhalnadan Mla,മാത്യു കുഴൽനാടൻ്റെ കുടുംബവീട്ടിൽ റവന്യൂ വിഭാഗത്തിൻ്റെ സർവേ; നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ; എംഎൽഎ ഓഫീസിലേക്ക് മാർച്ച് - land and revenue department started survey at mathew kuzhalnadan mla family house kothamangalam - Samayam Malayalam

മാത്യു കുഴൽനാടൻ്റെ കുടുംബവീട്ടിൽ റവന്യൂ വിഭാഗത്തിൻ്റെ സർവേ; നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ; എംഎൽഎ ഓഫീസിലേക്ക് മാർച്ച്

Lipi 18 Aug 2023, 2:05 pm
Subscribe

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീടിരിക്കുന്ന ഭൂമിയിൽ റവന്യൂ വിഭാഗം സർവേ നടപടികൾ ആരംഭിച്ചു. വിജിലൻസ് വിഭാ​ഗം ആവശ്യപ്പെട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് സർവേ ആരംഭിച്ചത്. മൂവാറ്റുപുഴയിലുള്ള എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.

ഹൈലൈറ്റ്:

  • മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീട്
  • റവന്യൂ വിഭാഗം സർവേ നടപടികൾ തുടങ്ങി
  • എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ
Mathew Kuzhalnadan Mla
മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ മാർച്ച്
എറണാകുളം: മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയിൽ റവന്യു വിഭാഗത്തിൻ്റെ സർവേ നടപടികൾ ആരംഭിച്ചു. കോതമംഗലം താലൂക്കിലെ റവന്യു സർവേ വിഭാഗം ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തുന്നത്. അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണം പരിശോധിക്കാൻ വിജിലൻസ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് മാത്യു കുഴൽനാടൻ്റെ ഭൂമിയിൽ സർവേ നടത്തുന്നത്.
സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് നൽകിയിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബവീട്ടിലേക്കുള്ള റോഡ്, മുൻപ് മണ്ണിട്ട് നികത്തി നിർമ്മിച്ചിരുന്നു. അന്ന് നാട്ടുകാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു.


ഇതേത്തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യു വിഭാഗം പരിശോധന നടത്തുന്നത്. ചിന്നക്കനാലിലെ റിസോർട്ട് വിവാദത്തിൽ മൂവാറ്റുപുഴ എംഎൽഎയായ മാത്യു കുഴൽനാടനെതിരെ സിപിഎം ആരോപണം ശക്തമാക്കുന്നതിനിടെയാണ് കോതമംഗലത്ത് റവന്യൂ വകുപ്പ് സർവേ നടത്തുന്നത്.

ഓണക്കോടിക്കൊപ്പം 10,000 രൂപ പണക്കിഴി: തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ കേസ്
അതേസമയം, മാത്യു കുഴൽനാടൻ്റെ, മൂവാറ്റുപുഴ എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. മാത്യു കുഴൽനാടനെതിരെ ഗുരുതരാരോപണമാണ് ഡിവൈഎഫ്ഐ മാർച്ചിൽ ഉന്നയിച്ചത്. ഏഴുകോടിയുടെ സമ്പത്ത് വാങ്ങി, നികുതി ഇനത്തിൽ കോടികളുടെ വെട്ടിപ്പ് നടത്തിയയാളാണ് മാത്യു കുഴൽനാടനെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആരോപിച്ചു.

രാത്രി അടഞ്ഞുകിടന്ന വീട്ടിൽ ഒച്ച; നാട്ടുകാർ കണ്ടത് കുപ്രസിദ്ധ മോഷ്ടാവ് വെളളംകുടി ബാബുവിനെ; പ്രതി പോലീസ് കസ്റ്റഡയിൽ
മാത്യു കുഴൽനാടൻ അധികാര സ്വാധീനം ഉപയോഗപ്പെടുത്തിയാണ് വാണിജ്യ ആവശ്യത്തിനുള്ള റിസോർട്ട് സമ്പാദിച്ചത്. ഡിവൈഎഫ്ഐയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കുഴൽനാടൻ തയ്യാറുണ്ടോയെന്നും വികെ സനോജ് ചോദിച്ചു. മാത്യുവിനെ തെരുവിൽ തടയാൻ കഴിവുള്ളവരുടെ പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്ന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ