ആപ്പ്ജില്ല

കുഴിപ്പിള്ളി കൊലപാതകം: 15 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി അറസ്റ്റിൽ, പിടിയിലായത് 19 കാരൻ, കൂട്ടുപ്രതികൾക്കായി തെരച്ചിൽ

കുഴിപ്പിള്ളി കൊലപാതകക്കേസിൽ കൃത്യം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെ പിടികൂടി. അയ്യമ്പിള്ളി സ്വദേശി അമ്പാടി ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Lipi 23 Sept 2020, 12:26 am
കൊച്ചി: ചെറായി കുഴിപ്പിള്ളിയിൽ യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. അയ്യമ്പിള്ളി കൈപ്പൻ വീട്ടിൽ അമ്പാടി (19) യെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ഉടനെ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam Kuzhuppilly Youth Murder
പിടിയിലായ അമ്പാടി


Also Read: കൊച്ചി ലുലു മാൾ അടച്ചു; കളമശേരി കണ്ടെയ്ൻമെൻ്റ് സോൺ

ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കുഴുപ്പിള്ളി ബീച്ചിനു സമീപം ചെറായി കല്ലുമടത്തിൽ പ്രണവിനെ (22) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്. പ്രതികളുടെ മുൻകാല ചരിത്രവും കേസുകളും പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്പി കെ കാർത്തിക് പറഞ്ഞു. കൊലപാതക കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

Also Read: എറണാകുളത്ത് സ്ഥിതി രൂക്ഷം; രോഗികൾ നാലായിരത്തിലേക്ക്, 19 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്

തലയ്ക്കും, കൈകാലുകൾക്കും ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. തലയ്ക്കും, കൈയ്ക്കും അടിയേറ്റ പാടുണ്ടായിരുന്നു. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കിടക്കുന്നുണ്ടായിരുന്നു. സംഭവ ശേഷം പോലീസ് അന്യേഷണം ഊർജിതമാക്കുകയും പ്രധാന പ്രതി പിടിയിലാകുകയുമായിരുന്നു.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്