ആപ്പ്ജില്ല

കടമറ്റത്ത് സിനിമ ഷൂട്ടിങ് സെറ്റ് തീവെച്ച് നശിപ്പിച്ചു, വീഡിയോ കാണാം

മരണവീട്ടിലെ തൂണ് എന്ന സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ സെറ്റാണ് തീവെച്ചു നശിപ്പിച്ചത്. സിനിമ പ്രവര്‍ത്തകരും പ്രദേശവാസികളും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എല്‍ദോ ജോര്‍ജാണ് മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സംവിധായകന്‍.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 21 Feb 2021, 6:15 am

ഹൈലൈറ്റ്:

  • സിനിമ ഷൂട്ടിങ് സെറ്റ് തീവച്ചു നശിപ്പിച്ചു.
  • എറണാകുളം കടമറ്റത്ത് ആണ് സംഭവം.
  • മരണവീട്ടിലെ തൂണ് എന്ന സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ സെറ്റാണ് തീവെച്ചു നശിപ്പിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊച്ചി: എറണാകുളം കടമറ്റത്ത് സിനിമ ഷൂട്ടിങ് സെറ്റ് തീവെച്ചു നശിപ്പിച്ചു. മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റിനാണ് തീയിട്ടത്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തു. ഷൂട്ടിങ് സെറ്റ് നശിപ്പിക്കാനുള്ള കാരണവും വ്യക്തമല്ല.
Also Read: ചര്‍ച്ചയില്‍ തീരുമാനമായില്ല, പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരും

യുവസിനിമാ പ്രവർത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആയിരുന്നു സിനിമയിലെ നായക കഥാപാത്രം. എൽദോ ജോർജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മിഥുൻ രവീന്ദ്രനാണ് സിനിമയുടെ തിരക്കഥാകൃത്ത്. നാല് മാസം കൊണ്ടാണ് സിനിമയുടെ സെറ്റ് നിർമ്മിച്ചതെന്ന് മിഥുൻ പറഞ്ഞു. ചിത്രത്തിൻ്റെ ക്ലൈമാക്സ് ഷൂട്ടിങ് പൂർത്തിയായിരുന്നു. എന്നാൽ ഷൂട്ടിങ് ഇനിയും അവശേഷിക്കുന്നുണ്ട്. അതിനിടയിലാണ് സംഭവം.

താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടി! ഒടുവിൽ ശോഭനാ ജോർജ് തന്നെ മുന്നിട്ടിറങ്ങി, ഇനി പരസ്യ ചിത്രത്തിലും...

സിനിമാ സെറ്റിലേക്ക് രണ്ട് പേർ എത്തുകയും തീയിട്ട ശേഷം തിരികെ പോയതായും അയൽവാസികളുടെ മൊഴിയുണ്ട്. പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്