ആപ്പ്ജില്ല

അവയവം വിൽപ്പനയ്ക്ക് വെച്ച വീട്ടമ്മയെ ആരോഗ്യ മന്ത്രി വിളിച്ചു; മക്കളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കും

എറണാകുളത്ത് ഹൃദയം ഉൾപ്പെടെ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി കുത്തിയിരുന്ന വീട്ടമ്മയെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ശാന്തിയെ ഫോണിൽ വിളിച്ചു. ഇവരുടെ മക്കളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കും.

Lipi 21 Sept 2020, 6:00 pm
കൊച്ചി: മക്കളുടെ ചികിത്സയ്ക്കായി റോഡിൽ ഹൃദയം ഉൾപ്പെടെ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി കുത്തിയിരുന്ന വീട്ടമ്മ ശാന്തിക്ക് ആശ്വാസവുമായി സർക്കാർ. ആരോഗ്യ മന്ത്രി കെ കെ ഷൈലജ ശാന്തിയെ ഫോണിൽ വിളിച്ചു. മക്കളുടെ ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇവരുടെ വീടിൻ്റെ വാടക നൽകാമെന്ന സഹായ വാഗ്ദാനവുമായി എറണാകുളത്തെ റോട്ടറി ക്ലബും രംഗത്തെത്തിയിട്ടുണ്ട്.
Samayam Malayalam K K Shailaja
മന്ത്രി കെ കെ ശൈലജ


Also Read: വാരപ്പെട്ടി പഞ്ചായത്തിൽ സിഎസ്ആർഫണ്ടിൽ വൻ അഴിമതി, 20 ലക്ഷം കാണാനില്ല... വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

കഴിഞ്ഞ ദിവസമാണ് കൊച്ചി കണ്ടെയ്നർ റോഡിൽ അഞ്ച് മക്കൾക്കൊപ്പം ഹൃദയം ഉൾപ്പെടെ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി വീട്ടമ്മ കുത്തിയിരുന്നത്. മൂന്നു മക്കളുടെയും ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനും വരാപ്പുഴയിലെ വാടക വീട് ഒഴിയേണ്ടി വന്നതിനാലുമാണ് അവയവങ്ങൾ വിൽക്കുന്നതെന്ന് ബോർഡിൽ എഴുതിയിരുന്നു.

Also Read: മലയാറ്റൂർ സ്ഫോടനം: അനധികൃതമായി സ്ഫോടന വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി പ്രദേശവാസികൾ

ഒ നെഗറ്റീവ് ബ്ലഡാണെന്നും കടബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റും മാർഗങ്ങളില്ലെന്നും ബന്ധപ്പെടേണ്ട നമ്പറും ബോർഡിൽ കുറിച്ചിരുന്നു. റോഡിൽ സമരം ചെയ്ത വീട്ടമ്മയെ പോലീസെത്തി മുളവുകാട് സ്റ്റേഷനിലേക്ക് മാറ്റി. വാർത്ത പുറത്തുവന്നതോടെ വിവിധ കോണുകളിൽ നിന്ന് ഇവർക്ക് സഹായ വാഗ്ദാനം ലഭിക്കുന്നുണ്ട്.

Also Read: വാടകക്കും മക്കളുടെ ചികിത്സയ്ക്കും പണമില്ല; അവയവം വിൽപനക്ക് വെച്ച് വീട്ടമ്മ

മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകൾക്ക് കണ്ണിനും ശസ്ത്രക്രിയ വേണമെന്നാണ് ഇവർ പറയുന്നത്. വാഹനാപകടത്തിലാണ് രണ്ട് പേർക്ക് പരിക്ക് പറ്റിയത്. ചികിത്സയ്ക്ക് വകയില്ലാത്തതിനാലാണ് ഗത്യന്തരമില്ലാതെ റോഡിൽ സമരവുമായി ഇറങ്ങേണ്ടി വന്നതെന്ന് വീട്ടമ്മ പറയുന്നു.

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്