കൊച്ചി: ഞാറയ്ക്കൽ എടവനക്കാട് ഒരു കുടുംബത്തിലെ മൂന്ന് മാസമായ കുഞ്ഞ് ഉൾപ്പടെ നാല് പേർ മരിച്ച നിലയിൽ. അമ്മയെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
എടവനക്കാട് കൂട്ടുങ്ങൽച്ചിറയിൽ വിനീത (25), മക്കളായ വിനയ് (4), ശ്രാവൺ (3), ശ്രേയ (3 മാസം) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.Also Read: എറണാകുളത്ത് 41 ഇടത്ത് ചുഴലിക്കാറ്റിന്റെ പ്രഭാവം; അതീവ ജാഗ്രതാ നിർദ്ദേശം, ജില്ലയില്‍ 2 ദിവസം ഓറഞ്ച് അലർട്ട്
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കുടുംബവഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. ഞാറയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.