ആപ്പ്ജില്ല

മലയാറ്റൂർ സ്ഫോടനം: ഒളിവിൽപ്പോയ നടത്തിപ്പുകാരൻ പിടിയിൽ

മലയാറ്റൂർ പാറമട സ്ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ. പാറമടയുടെ നടത്തിപ്പുകാരൻ ബെന്നി പുത്തേൻ ആണ് പിടിയിലായത്. ബെഗളൂരുവിൽ നിന്ന് കാലടി പോലീസ് ആണ് ഇയാളെ പിടികൂടിയത്.

Lipi 27 Sept 2020, 5:06 pm
കൊച്ചി: മലയാറ്റൂർ ഇല്ലിത്തോട് പാറമട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പാറമടയുടെ നടത്തിപ്പുകാരൻ ബെന്നി പുത്തേൻ ആണ് കാലടി പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ രാത്രി ബെംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടന്ന ശേഷം ഒളിവിൽ പോയ ഇയാളെ റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തികിൻ്റ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
Samayam Malayalam Malayattoor Quarry Blast
ബെന്നി പുത്തേൻ


Also Read: കറുകുറ്റി കാർമൽ ധ്യാനകേന്ദ്രം കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും രക്ഷപെട്ട പ്രതിയെ പിടികൂടി

സ്ഫോടനത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാനേജരെയും, എക്സ്പ്ലോസീവ് ട്രാൻസ്പോർട്ട് ചെയ്യുന്ന ആളെയും അറസ്റ്റ് ചെയ്തിരുന്നു. എക്സ്പ്ലോസീവ് ലൈസൻസ് നൽകുമ്പോൾ സ്ഫോടക വസ്തുക്കൾ മാഗസിനിൽ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് ആയിരത്തിയഞ്ഞൂറോളം ഡിറ്റണേറ്റർ, മുന്നൂറ്റിയൻപതോളം ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവ ജോലിക്കാർ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

Also Read: പെരുമ്പാവൂരിൽ യാക്കോബായ വിഭാഗത്തിന്റെ പള്ളിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

പെരുമ്പാവൂർ ഡിവൈഎസ്പി ബിജുമോൻ, എസ്എച്ച്ഒ എം ബി ലത്തീഫ് , എസ്ഐമാരായ സ്റ്റെപ്റ്റോ ജോൺ, കെപി ജോണി, എഎസ്ഐമാരായ സത്താർ, ജോഷി തോമസ്, സിപിഒ മനോജ്, മാഹിൻ ഷാ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്