ആപ്പ്ജില്ല

'കുട്ടികൾക്കെതിരേയും ബോളിനെതിരേയും കേസില്ല'; ഫൂട്ബോൾ വിവാദത്തിൽ പോലീസിനും പറയാനുണ്ട്; പിടിച്ചെടുത്ത ബോൾ ഇപ്പോൾ പനങ്ങാട് സ്റ്റേഷനിലെ മൂലയ്ക്കിരിപ്പാണ്

Panangad Police Football Issue: കളത്തിൽ ആവേശത്തോടെ കുതിച്ചുപാഞ്ഞ ബോൾ ഇപ്പോൾ പനങ്ങാട് സ്റ്റേഷനിലെ മൂലയ്ക്കിരിപ്പാണ്. പന്ത് തിരികെ നൽകാമെന്ന് പോലീസ് സന്നദ്ധത അറിയിച്ചെങ്കിലും ബോളിനെ ഉപേക്ഷിച്ചമട്ടാണ്.

Edited byനവീൻ കുമാർ ടിവി | Lipi 2 Aug 2023, 3:43 pm

ഹൈലൈറ്റ്:

  • നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ കുട്ടികൾ ഫൂട്‌ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനക്കായി എത്തിയ പോലീസ് വാഹനം ഗ്രൗണ്ടിൽ നിർത്തിയിട്ടു.
  • ആ സമയം ഫുഡ്ബോൾ തെറിച്ചു വീണതാകട്ടെ പോലീസ് ജീപ്പിന് മുകളിലേക്ക്.
  • ഇതോടെ പനങ്ങാട് എസ്ഐ ജിൻസൺ ഡോമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കളിച്ചുകൊണ്ടിരുന്ന ഫുട്ബോൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam panangad police football issue
പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം നെട്ടൂരിൽ ഫുഡ്ബോൾ കളിക്കുന്നതിനിടെ ബോൾ പോലീസ് വാഹനത്തിൽ തട്ടി എന്ന കാരണത്താൽ ഫൂട്ബോൾ പോലീസ് കസ്റ്റഡിയിൽ എടുത്തത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ കുട്ടികൾ ഫൂട്‌ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനക്കായി എത്തിയ പോലീസ് വാഹനം ഗ്രൗണ്ടിൽ നിർത്തിയിട്ടു. ആ സമയം ഫുഡ്ബോൾ തെറിച്ചു വീണതാകട്ടെ പോലീസ് ജീപ്പിന് മുകളിലേക്ക്.
Also Read: തീവണ്ടിയിൽ വിദ്യാർഥിനിക്കുനേരെ നഗ്നതാപ്രദർശനം, കണ്ണൂർ സ്വദേശി ജോർജ് ജോസഫ് അറസ്റ്റിൽ

ഇതോടെ പനങ്ങാട് എസ്ഐ ജിൻസൺ ഡോമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കളിച്ചുകൊണ്ടിരുന്ന ഫുട്ബോൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. എന്നാൽ സംഭവത്തിൽ പോലീസിന് പറയാനുള്ളത് ഇതാണ്. വഴിയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും അപകടം ഉണ്ടാക്കും വിധത്തിലാണ് കുട്ടികൾ ഫൂട്ബോൾ കളിച്ചിരുന്നത്. പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കുട്ടികളുടെ പെരുമാറ്റം ശരിയായ രീതിയിലായിരുന്നില്ല. അതാണ് ബോൾ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.

Also Read: ക്ഷേത്രം കാരണം സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല, കൽവിളക്കുകൾ നശിപ്പിച്ചു, രുദ്രാക്ഷ മരം വെട്ടിക്കളഞ്ഞു, ഇലന്തൂരിൽ ജോസ് അറസ്റ്റിൽ

അതേസമയം അവിടെ ഉണ്ടായിരുന്ന കുട്ടികൾ ലഹരി ഉപയോഗിച്ചുവെന്ന് പോലീസ് പറഞ്ഞുവെന്ന തരത്തിലും ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അങ്ങനെ ഒരു സംഭവം ഇല്ലെന്നും അവിടെ ഉള്ളവർ നന്നായി ഫൂട്ബോൾ കളിക്കുന്ന കുട്ടികളാണെന്നും പോലീസ് പറയുന്നു. കളിക്ക് പോലിസ് എതിരല്ല. കുട്ടികളെത്തിയാൽ പന്ത് തിരികെ നൽകാമെന്ന് പോലീസ് സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയില്ല. കളത്തിൽ ആവേശത്തോടെ കുതിച്ചുപാഞ്ഞ ബോൾ ഇപ്പോൾ പനങ്ങാട് സ്റ്റേഷനിലെ മൂലയ്ക്കിരിപ്പാണ്.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്