Please enable javascript.Parallel Bridge Periyar River Aluva,ആലുവയിൽ പെരിയാറിന് കുറുകെ സാമാന്തര പാലം; സ്ഥലം സന്ദർശിച്ചു; ദേശീയപാതയിലെ കുരുക്കിന് പരിഹാരം - parallel bridge across periyar river at aluva - Samayam Malayalam

ആലുവയിൽ പെരിയാറിന് കുറുകെ സാമാന്തര പാലം; സ്ഥലം സന്ദർശിച്ചു; ദേശീയപാതയിലെ കുരുക്കിന് പരിഹാരം

Edited byമേരി മാര്‍ഗ്രറ്റ് | Lipi 18 Sept 2023, 5:13 pm
Subscribe

തോട്ടയ്ക്കാട്ടുകാര സിഗ്നൽ, പറവൂർക്കവല സിഗ്നൽ എന്നിവിടങ്ങളിൽ പൂർത്തിയാകാതെ കിടക്കുന്ന സർവീസ് റോഡുകൾ എത്രയും വേഗം പൂർത്തീകരിക്കാൻ ദേശീയപാത അധികൃതർക്ക് ബെന്നി ബെഹനാൻ എംപി നിർദേശം നൽകി.

ഹൈലൈറ്റ്:

  • നിരന്തരം ഗതാഗതപ്രശ്നം നേരിടുന്ന സ്ഥലമാണ് ആലുവ - പുളിഞ്ചോട് കവല മുതൽ മംഗലപ്പുഴ പാലം വരെയുള്ള ഭാഗം
  • പരിഹാരത്തിനായി ജനപ്രതിനിധികളും ദേശീയപാത അതോററ്റി ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു
  • ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തുകയും ചെയ്തു

aluva periyar
കൊച്ചി: ആലുവ ദേശീയപാതയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താൻ പെരിയാർ പുഴയ്ക്ക് കുറുക്കെ സമാന്തര പാലം നിർമ്മിക്കണമെന്ന് ജനപ്രതിനിധികൾ. ഇതേതുടർന്ന് ബെന്നി ബെഹനാൻ എംപിയും ആലുവ എംഎൽഎ അൻവർ സാദത്തും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായികൂടിക്കാഴ്ച നടത്തുകയും ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തുകയും ചെയ്തു.

Also Read: ദേശാടനപ്പക്ഷികളുടെ ശല്യം; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

നിരന്തരം ഗതാഗതപ്രശ്നം നേരിടുന്ന ആലുവ - പുളിഞ്ചോട് കവല മുതൽ മംഗലപ്പുഴ പാലം വരെയുള്ള ഭാഗത്ത് പരിഹാരം കണ്ടെത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരം ജനപ്രതിനിധികളും ദേശീയപാത അതോററ്റി ഉദ്യോഗസ്ഥരും യോഗം ചേരുകയും ചെയ്തു. അതേസമയം, തോട്ടയ്ക്കാട്ടുകാര സിഗ്നൽ, പറവൂർക്കവല സിഗ്നൽ എന്നിവിടങ്ങളിൽ പൂർത്തിയാകാതെ കിടക്കുന്ന സർവീസ് റോഡുകൾ എത്രയും വേഗം പൂർത്തീകരിക്കാൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകിയതായി ബെന്നി ബെഹനാൻ എംപി അറിയിച്ചു.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അതേസമയം സമാന്തരപ്പാലം, സർവീസ് റോഡുകൾ എന്നിവ നിർമ്മിക്കുന്നത് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് കേന്ദ്രമന്ത്രി നിതിൻ ഗാഡ്കരിക്കും ദേശീയ പാത അതോറിറ്റി ചെയർമാനും ഉടൻ സമർപ്പിക്കാനും നിർദേശം നൽകിയതായി എംപി അറിയിച്ചു. ആലുവയിൽനിന്ന് പറവൂരിലേക്ക് സിഗ്നൽ കടക്കാതെ ഫ്രീ ലെഫ്റ്റായി പോകാൻ നേരത്തെ ട്രാൻസ്ഫോമർ നിന്ന സ്ഥലം ടാർ ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. ഒപ്പം മണപ്പുറത്തുനിന്ന് ആലുവ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾക്ക് തോട്ടയ്ക്കാട്ടുകരയിലേക്ക് ഫ്രീ ലെഫ്റ്റ് ആയി തിരിഞ്ഞുപോകാനുള്ള സംവിധാനവും ഏർപ്പെടുത്തും.

Also Read:
നിപ: ജനങ്ങളുടെ സഹകരണത്തെയും പോലീസിൻ്റെ സേവനങ്ങളെയും അഭിനന്ദിച്ച് മന്ത്രിമാർ

Read Latest Local News and
Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ