ആപ്പ്ജില്ല

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം; കളമശേരി സ്വദേശിയെ പോലീസ് 'പൊക്കി', പിടികൂടിയത് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിനിടെ

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത കളമശേരി സ്വദേശിയെ പോലീസ് പിടികൂടി. കളമശേരി സ്വദേശിയായ നിസ്സാർ ആണ് പിടിയിലായത്.

Lipi 15 Sept 2020, 11:24 pm
കൊച്ചി: സർക്കാരിൻ്റെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത പ്രതി പിടിയിൽ. കളമശേരി പള്ളിലാംകര സ്വദേശി തെമ്മായം വീട്ടിൽ നിസ്സാർ (48) ആണ് അറസ്റ്റിലായത്. മുഹമ്മദ് അഷ്റഫ് എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ഒത്തുകൂടണമെന്ന് ഇയാൾ ആഹ്വാനം ചെയ്യുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ പിടികൂടിയത്.
Samayam Malayalam Kochi COVID Violation Arrest
പിടിയിലായ നിസ്സാർ


Also Read: എറണാകുളത്ത് കൊവിഡ് ബാധിതരിൽ 90 ശതമാനവും യുവാക്കൾ; 60 വയസ്സിന് മുകളിലുള്ളവർ 10 ശതമാനത്തിൽ താഴെ മാത്രം

കേസിൽ നിസ്സാറിനെ കൂടാതെ ഒന്നിലധികം പ്രതികൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. നിയമ ലംഘനം നടത്താൻ ഇവർ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചിരുന്നു. പ്രൊട്ടസ്റ്റ് എഗെയ്ൻസ്റ്റ് കൊവിഡ് പ്രോട്ടോക്കോൾ എന്ന മുദ്രാവാക്യം ഇവർ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പിൻ്റെ പേരും പ്രൊട്ടസ്റ്റ് എഗെയ്ൻസ്റ്റ് കൊവിഡ് പ്രോട്ടോക്കോൾ എന്നായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പിൻവലിക്കുക, ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം തിരിച്ചു നൽകുക തുടങ്ങിയ സന്ദേശങ്ങളും പ്രതികൾ പ്രചരിപ്പിച്ചതായി കണ്ടെത്തി.

Also Read: എറണാകുളം ബ്രോഡ് വേയിൽ ബാരിക്കേഡുകൾ നീക്കി; മധുരം വിളമ്പി വ്യാപാരികൾ

സെപ്റ്റംബർ 18 ന് എറണാകുളത്ത് സമര പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും സോഷ്യൽ മീഡിയ വഴി ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ആയ പെരുമ്പാവൂർ സ്വദേശിയായ റെഫീക്കിന് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Also Read: നടിയെ ആക്രമിച്ച കേസ്; നടന്‍ മുകേഷ് മൊഴി നല്‍കാനെത്തി

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്