ആപ്പ്ജില്ല

വീടിൻ്റെ പിൻവാതിൽ പൊളിച്ച് മോഷണം; കോതമംഗലത്ത് 'ആസിഡ് ബിജു' അടക്കം 3 പേർ പിടിയിൽ, 27 പവൻ സ്വർണം കണ്ടെത്തി

വിവിധ മോഷണക്കേസുകളിലെ പ്രതിയായ ആസിഡ് ബിജു അടക്കം 3 പേരെ കോതമംഗലത്ത് പിടികൂടി. പോത്താനിക്കാട് പോലീസ് ആണ് തൃക്കാരിയൂർ, ഏറാമ്പ്ര എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവരെ പിടികൂടിയത്.

Lipi 19 Sept 2020, 4:17 pm
കോതമംഗലം: വീടിൻ്റെ പിൻവാതിൽ പൊളിച്ച് മോഷണം നടത്തുന്ന മൂന്ന് പ്രതികളെ കോതമംഗലം പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ, ഏറാമ്പ്ര എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് മോഷ്ടാക്കളെ പിടികൂടിയത്. എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായിരുന്നു പ്രതികളുടെ മോഷണ കേന്ദ്രങ്ങൾ.

Also Read: വനപാലകരുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരം; കോതമംഗലത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം, സംസ്ഥാനത്ത് ആദ്യം

കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴികുന്നേൽ ബിജു എന്ന ആസിഡ് ബിജു ആണ് മോഷണ സംഘത്തിലെ തലവൻ. ഇയാളുടെ സഹായികളായ പല്ലാരിമംഗലം സ്വദേശി തട്ടാൻ ഗോപി, തൃശൂർ പുറനാട്ടുകര സ്വദേശി ശശികുമാർ എന്നിവരെയാണ് പിടികൂടിയത്. വീടിൻ്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും കൈയിലും കാലിലും കിടക്കുന്ന ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read: കഞ്ചാവ് മാഫിയ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 14 പേര്‍ അറസ്റ്റില്‍


ഷൊർണൂർ പോലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജു വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. ജൂലൈ 12 നാണ് ഇയാൾ പുറത്തിറങ്ങുന്നത്. ഇതിനുശേഷം പോത്താനിക്കാട്, കോതമംഗലം കുറുപ്പംപ്പടി, കുന്നത്തുനാട് എന്നീ സ്റ്റേഷൻ അതിർത്തികളിൽ മോഷണം നടത്തിയിരുന്നു. മോഷ്ടാക്കളിൽ നിന്ന് 27 പവനോളം സ്വർണം കണ്ടത്തി. സ്വർണ്ണമെല്ലാം ഉരുക്കിയ നിലയിലായിരുന്നു. പ്രധാന പ്രതി ബിജു 52 മോഷണ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്ത് കറുകുറ്റി കൊവിഡ് സെൻ്ററിലേയ്ക്ക് അയച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോത്താനിക്കാട് പോലീസ് ഇൻസ്പെക്ടർ നോബിൾ മാനുവൽ പറഞ്ഞു.

Also Read: നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖും ഭാമയും കൂറുമാറി


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്