ആപ്പ്ജില്ല

ബലാത്സംഗക്കേസിൽ വിജയ് ബാബു കുറ്റം സമ്മതിച്ചു; കുറ്റക്കാരനെന്ന് പോലീസ്, തെളിവെടുപ്പ് തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരായ നടൻ വിജയ് ബാബുവിൻ്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Samayam Malayalam 27 Jun 2022, 5:09 pm

ഹൈലൈറ്റ്:

  • യുവനടിയെ ബലാത്സംഗം ചെയ്ത കേസ്.
  • വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി.
  • വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Photo Credit: Facebook
Photo Credit: Facebook
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി യു കുര്യക്കോസ്. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി വ്യക്തമായി. അതുപ്രകരമുള്ള നടപടികൾ സ്വീകരിക്കും. വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡിസിപി വ്യക്തമാക്കി.
ജൂലൈവരെ ശക്തമായ മഴ ഈ ജില്ലകളിലേക്ക്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മുന്നറിയിപ്പ്
ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിൻ്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിനായി സ്ഥലത്ത് എത്തിക്കും. തെളിവെടുപ്പ് പൂർത്തിയായ ശേഷം വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ വിജയ് ബാബുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടേക്കും.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെവച്ചാണ് ലൈംഗികമായും ശാരീരികമായും പീഡനത്തിനിരയായതെന്ന് നടി വ്യക്തമാക്കിയിരുന്നു. വിവിധ ഹോട്ടലുകളിൽ വെച്ച് പീഡനം നടന്നുവെന്ന് നടി മൊഴി നൽകിയതിനാൽ വരും ദിവസങ്ങളിൽ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുക്കും.

പീഡനപരാതി വ്യാജമെങ്കിൽ നടപടി; ചിലർ അന്വേഷണത്തിനിടെ പരാതി പിൻവലിക്കുന്നു: ടൂറിസം വകുപ്പിൻ്റെ താക്കീത്
ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടന ചോദ്യം ചെയ്യാമെന്ന് മുൻകൂർ ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 28, 29, 30 ദിവസങ്ങളിലും ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരും. രാവിലെ 9 മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് ചോദ്യം ചെയ്യൽ അനുമതിയുള്ളത്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തിന് മടങ്ങാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്