ആപ്പ്ജില്ല

കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് ഭർത്താവിനോടുള്ള സംശയം; മക്കൾക്ക് വിഷം നൽകി തൂങ്ങിമരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കൊച്ചി ഞാറയ്ക്കലിൽ അമ്മയുടെയും മൂന്നു മക്കളുടെയും മരണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിനോടുള്ള സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

Lipi 3 Dec 2020, 2:39 pm
കൊച്ചി: ഞാറയ്ക്കൽ എടവനക്കാട് അമ്മയും പിഞ്ചുകുട്ടികളും മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുട്ടികളുടെ അമ്മയായ 25 കാരി വിനീത എഴുതിയ ഡയറിക്കുറിപ്പ് ആണ് കണ്ടെത്തിയത്. ഭർത്താവിനോടുള്ള സംശയം മൂലമുണ്ടായ കുടുംബ കലഹമാണ് മരണകാരണമെന്നാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്.Also Read: കൊച്ചിയിൽ അമ്മയും 3 പിഞ്ചുകുട്ടികളും മരിച്ച നിലയിൽ
Samayam Malayalam Kochi Mother and Childs Suicide
മരിച്ച യുവതി


മത്സ്യത്തൊഴിലാളിയാണ് മരിച്ച വിനീതയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മൂന്ന് മക്കളുണ്ട്. ഭർത്താവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിനീത ഈ കടുംകൈ ചെയ്തത്. നാലും മൂന്നും മൂന്ന് മാസവും മാത്രം പ്രായമായ പിഞ്ചു കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ പേരും കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.Also Read: തെരഞ്ഞെടുപ്പ് അടുത്തു, വിളമ്പാന്‍ മദ്യശേഖരവും... അങ്കമാലിയിൽ 24 കാരൻ പിടിയിലായത് 126 കുപ്പി മദ്യവുമായി

എടവനക്കാട് കൂട്ടുങ്ങൽച്ചിറയിൽ വിനീത (25), മക്കളായ വിനയ് (4), ശ്രാവൺ (3), ശ്രേയ (3 മാസം) എന്നിവരെയാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്