ആപ്പ്ജില്ല

അമ്പലങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരo കുത്തി തുറന്നു മോഷണം; പുല്ലുവഴി സ്വദേശി പിടിയിൽ

നാൽപത് വയസുള്ള അനിൽ മത്തായി എന്ന പുല്ലുവഴി സ്വദേശിയാണ് പോലീസ് പിടിയിലായത്. കേരളത്തിലുടനീളം കാറിൽ സഞ്ചരിച്ചായിരുന്നു മോഷണം

Lipi 26 Sept 2020, 6:34 pm
പെരുമ്പാവൂർ: കേരളത്തിൽ എമ്പാടും കാറിൽ കറങ്ങി നടന്നു അമ്പലങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരo കുത്തി തുറന്നു മോഷണം നടത്തുന്ന പുല്ലുവഴി തൊമ്പ്ര വീട്ടിൽ അനിൽ മത്തായി (40) പെരുമ്പാവൂർ പോലീസിന്റെ പിടിയിലായി.
Samayam Malayalam anil mathai
അറസ്റ്റിലായ അനിൽ മത്തായി


Also Read: റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് മോഷണം; കൊച്ചിയില്‍ 7 യുവാക്കള്‍ പിടിയില്‍

പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം, ആലുവ, അങ്കമാലി, തങ്കമണി, പാലാ സ്റ്റേഷനിൽ മുൻപ് സമാന കേസുകൾ ഉള്ള ആളാണ് പ്രതി. തങ്കമണി സ്റ്റേഷനിലെ സമാനമായ കേസിൽ 6 മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ ജൂലൈ 18 നാണ് പുറത്തിറങ്ങിയത്. പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്