ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റിനും കുടുംബത്തിനും നേരേ ആസിഡ് അക്രമണം. ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡൻ്റ് ജിയോ പയസ് (25), പിതാവ് അവിരാപാട്ട് പയസ് , കൂട്ടുകാരൻ അൽത്താഫ് കബീർ (24) എന്നിവർക്കാണ് പരിക്ക്.വർഷങ്ങളായി നില നിൽക്കുന്ന കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് അക്രമണത്തിൽ കലാശിച്ചത്.ശനിയാഴ്ച രാത്രി ചേലാട് മിനിപ്പടിയിൽ വച്ചണ് അക്രമണം. ജിയോ പയസിനും പിതാവിനും സുഹൃത്തിനും നേരെ കാരകൊമ്പിൽ പയസ് ആസിഡ് നിറച്ച മൺകുടം ഏറിയുകയായിരുന്നു.
ആസിഡ് വീണ് പൊള്ളലേറ്റ ജിയോയെ ഏറണാകുളത്തെ ആശുപത്രിയിലും പിതാവിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശൂപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം മടങ്ങിയ പയസിൻ്റെ സ്കൂട്ടർ കത്തി നശിക്കുകയും ആക്രമണത്തിന് ഇരയാവുകയും ചെയ്തു.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം പോലീസ് പയസിനെതിരെ കേസ് എടുത്തു.