ആപ്പ്ജില്ല

ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു, പെരുമ്പാവൂർ നിവാസികൾ ദുരിതത്തിൽ! വീഡിയോ കാണാം

നിരവധി പച്ചക്കറികൾ ഇതിനോടകം ഒച്ചുകൾ നശിപ്പിച്ചു. ഉപ്പിട്ട് ഒച്ചുകളെ നശിപ്പിക്കുന്ന രീതിയാണ് നാട്ടുകാർ പിന്തുടരുന്നത്. എന്നാൽ ഇത് ദീർഘകാലത്തേക്ക് ഫലപ്രദമാകില്ലെന്നാണ് ഇവരുടെ പക്ഷം

Lipi 25 Jul 2021, 5:34 pm

ഹൈലൈറ്റ്:

  • ഒച്ചുകളെ നശിപ്പിക്കാൻ ഇടപെടൽ വേണമെന്ന് ആവശ്യം
  • മഴക്കാല പൂർവശുചീകരണം പാളിയെന്ന് ആരോപണം
  • മെനിഞ്ചൈറ്റിസിന്‍റെ വൈറസുകളെ പടർത്തുന്നുവെന്നും ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പെരുമ്പാവൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു പെരുമ്പാവൂരിലും, കൂവപ്പടി തൊടാപ്പറമ്പ് പ്രദേശങ്ങളിലും ഒച്ച് ശല്യം കാരണം ബുദ്ധിമുട്ടിലാണ് പ്രദേശവാസികൾ. മുനിസിപ്പൽ പഞ്ചായത്ത് അധികൃതർ ഇതിനെതിരെ മുഖം തിരിക്കുകയാണെന്നും ശരിയായ രീതിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്താത്തത് മൂലമാണ് ആഫ്രിക്കൻ ഒച്ചുകൾ പെരുകാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.
കൊച്ചിയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ മര്‍ദ്ദനം; പോലീസിന് ​ഗുരുതര വീഴ്ച! വീഡിയോ കാണാം
പെരുമ്പാവൂർ നഗരസഭയിലെ പാറപ്പുറം, ആനന്ദ് നഗർ, അമ്പലം പരിസരം,കൂവപ്പടി പഞ്ചായത്തിൽ പൂപ്പാനി, തൊടാപറമ്പ് എന്നീ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ രൂക്ഷമായ ശല്യം മൂലം നാട്ടുകാർ വലയുന്നു.
പ്രളയത്തിനു ശേഷമാണ് ഇവിടങ്ങളിൽ ഒച്ച് ശല്യം കൂട്ടിയിട്ടുള്ളത്. മെനിഞ്ചൈറ്റിസ് രോഗത്തിന്റെ വൈറസുകളെ പടർത്തുന്നത് ആഫ്രിക്കൻ ഒച്ചുകളാണെന്നും ഉടനടി ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വലിയ വിപത്ത് നാടിന് സംഭവിക്കുമെന്നും പൊതുപ്രവർത്തകനും സ്ഥലവാസിയുമായ കെ.പി.റെജിമോൻ പറഞ്ഞു.

വാഴ,മഞ്ഞൾ,ഇഞ്ചി, തെങ്ങ്, മറ്റു പച്ചക്കറികൾ തുടങ്ങി എല്ലാ കൃഷികളും ഒച്ചുകൾ നശിപ്പിച്ചു. ഉപ്പുപയോഗിച്ച് ഒച്ചുകളെ നശിപ്പിക്കുക എന്നുള്ളതാണ് ഇപ്പോൾ ഇവർ ചെയ്തു വരുന്നത്. പക്ഷേ ഇതും പൂർണമായും ഫലപ്രദമല്ല ഇതിന്റെ മുട്ടകൾ പത്തുവർഷത്തോളം മണ്ണിൽ നശിക്കാതെ കിടക്കുമെന്നും എത്രയുംവേഗം ബന്ധപ്പെട്ട അധികാരികൾ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്