ആപ്പ്ജില്ല

ഉറങ്ങാതിരുന്നതിന് മുഖത്തടിച്ചു, 10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ചെവിക്ക് പരിക്ക്; ആയ കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളിലൂടെ

പിറവം സ്വദേശിയായ സാലി മാത്യുവാണ് കുഞ്ഞിനെ അടിച്ച കേസിൽ അറസ്റ്റിലായത്. കുഞ്ഞിന്‍റെ ചെവിയിൽ നിന്ന് രക്തം വന്നതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു

Edited byNilin Mathews | Lipi 27 May 2022, 2:04 pm

ഹൈലൈറ്റ്:

  • അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
  • കുട്ടിയുടെ കർണപുടത്തിന് പരിക്കേറ്റു
  • കുട്ടിയെ അടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam arrest
കുട്ടിയെ മർദ്ദിച്ച കേസിൽ ആയ അറസ്റ്റിൽ(പ്രതീകാത്മക ചിത്രം)
എറണാകുളം(Ernakulam): പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ച കേസിൽ ആയയെ അറസ്റ്റ് ചെയ്തു. 10 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ആയ ഉപദ്രവിച്ചത്. പിറവം സ്വദേശി സാലി മാത്യു(48) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മതവിദ്വേഷ പ്രസംഗം: പി സി ജോർജിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും

ഏരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ നോക്കുന്ന അയയായിരുന്നു സാലി. വീട്ടിൽ നേരത്തെ തന്നെ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയിലൂടെയാണ് സാലി കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഡോക്ടർ കണ്ടത്. 10 മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാതിരുന്നതിനെ തുടർന്ന് സാലി അടിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. കുഞ്ഞ് ഉറങ്ങാതിരുന്നതിൽ സാലിക്ക് ദേഷ്യം വന്നു. കുഞ്ഞിനെ മർദ്ദിക്കുന്നത് കണ്ട അന്ന് തന്നെ സാലി മാത്യുവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

പി സി ജോർജിന് ഉപാധികളോടെ ഇടക്കാല ജാമ്യം; വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി


സാലിയെ പിരിച്ചുവിട്ട ശേഷം കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വന്നതോടെയാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ കർണപുടത്തിന് പരിക്കുണ്ടെന്നാണ് സ്ഥിരീകരണം. സംഭവത്തിൽ കേസെടുത്ത പോലീസ് സാലിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Topic: Caretaker Arrest, Child Caretaker Arrest, Ernakulam News
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്