ആപ്പ്ജില്ല

7 മണിക്കൂർ നീണ്ട പരിശ്രമം; ഒടുവിൽ ആനയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച് വനപാലകസംഘം, വീഡിയോ കാണാം

പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ എന്ന വ്യക്തിയുടെ പേരിലുള്ള വസ്തുവിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ ആന വീണത്. ഏഴ് മണിക്കൂറോളം ആന കിണറ്റിൽ കിടന്നു

Lipi 16 Jun 2021, 5:11 pm

ഹൈലൈറ്റ്:

  • കിണറ്റിൽ വീണ ആനയെ രക്ഷിച്ചു കാട്ടിലേക്ക് വിട്ടു
  • നേര്യമംഗലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് ആനയെ രക്ഷിച്ചത്
  • കിണറ്റിൽ നിന്ന് രക്ഷപെട്ട ആന വനപാലകർക്ക് നേരെ തിരിഞ്ഞു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ കുട്ടിയാന കിണറ്റിൽ വീണു. ഏകദേശം 20 വയസ്സ് പ്രായമുള്ള മോഴയാനയാണ് പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ്റെ കിണറ്റിൽ പുലർച്ചെ വീണത്. നേര്യമംഗലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും കൂടി ചേർന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്‍റെ വക്കിടിച്ചാണ് ആനയെ കരകയറ്റിയത് . ഏകദേശം 7 മണിക്കൂറോളം കിണറ്റിൽ കിടന്ന ആനയെ ജെസിബി ഉപയോഗിച്ച് കിണറിൻ്റെ ഭിത്തി ഇടിച്ചാണ് ആനയെ കരക്ക് കയറ്റിയത്.
സ്‌കൂളിലും നാട്ടിലും താരം; ഗാന്ധിജിയും മുഖ്യമന്ത്രിയും നിറഞ്ഞ് നിൽക്കും സാബിത്തിന്‍റെ വരയില്‍, വീഡിയോ കാണാം

കരക്ക് കയറിയ ആന വനപാലകർക്ക് നേരെ തിരിഞ്ഞു. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിട്ടത്. കൂട്ടം തെറ്റിയ ആനയാണ് അപകടത്തിൽപ്പെട്ടത്. ജനവാസ മേഖലയിൽ സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നതും കിണറ്റിൽ വീഴുന്നതും പതിവ് സംഭവമാണ്. വന്യമൃഗശല്യം കൊണ്ട് പ്രത്യകിച്ചു കാട്ടാന ശല്യം മൂലം പൊറുതി മുട്ടുന്ന ഒരു പഞ്ചായത്താണ് കുട്ടമ്പുഴ. കൃഷിക്കാരന്റെ നിരവധി വിളകൾ ആണ് ആനകൂട്ടം ചവിട്ടി മെതിച്ചു നശിപ്പിക്കുന്നത്. വനപാലകരുടെ അടുത്തു പരാതി പറഞ്ഞു മടുത്തുവെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാർ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്