ആപ്പ്ജില്ല

സിപ്സിയുടെ രക്ഷകയായ മിനി ആര്? പിടിയിലായതോടെ വിവസ്ത്രയാകാൻ ശ്രമം, 'ക്രിമിനൽ മുത്തശ്ശിയുടെ' പരാക്രമം കണ്ട് അന്താളിച്ച് പോലീസും നാട്ടുകാരും!!

പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്സിയെ കസ്റ്റഡിയിലെടുത്തത്. മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവര്‍വഴി ഒളിവില്‍ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്സി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

Samayam Malayalam 12 Mar 2022, 5:01 pm
കൊച്ചി: കല്ലൂരിൽ പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയായ അങ്കമാലി സ്വദേശിനി സിപ്‌സിയെ ശനിയാഴ്ച രാവിലെയാണ് അറസ്റ്റിലായത്. ബീമാപള്ളി പരിസരത്തുനിന്ന് പോലീസ് പിടികൂടിയത്. പിടിയിലായതോടെ സിപ്സിയുടെ പരാക്രമണം കണ്ട് അന്തം വിട്ടിരിക്കുകയാണ് പോലീസും നാട്ടുകാരും. വളരെ പണിപ്പെട്ടാണ് സിപ്സിയെ പോലീസ് കീഴടക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ‌.
Samayam Malayalam report on who is sipsis protector mini and her being caught at thiruvananthapuram
സിപ്സിയുടെ രക്ഷകയായ മിനി ആര്? പിടിയിലായതോടെ വിവസ്ത്രയാകാൻ ശ്രമം, 'ക്രിമിനൽ മുത്തശ്ശിയുടെ' പരാക്രമം കണ്ട് അന്താളിച്ച് പോലീസും നാട്ടുകാരും!!


​സിപ്സിയുടെ പരാക്രമണം

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്‌സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പോലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്‌സി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് ബീമാപള്ളിയിൽ എത്തിയത്. വേഷം മാറിയായിരുന്നു സിപ്സി ബീമാപ്പള്ളിയിൽ എത്തിയത്.

​ആരാണ് മിനി?

പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്സിയെ കസ്റ്റഡിയിലെടുത്തത്. മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവര്‍വഴി ഒളിവില്‍ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്സി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മിനി ആരാണ് എന്ന കാര്യത്തിൽ പോലീസിന് ഇതുവരെയും വ്യക്തത വന്നില്ല.

​അന്വേഷണ സംഘത്തിന് കൈമാറും

സിപ്‌സിക്ക് മയക്കുമരുന്ന് ഇടപാടുകളിലടക്കം പങ്കുള്ളതിനാല്‍, ഇവരുടെ സുഹൃത്ത് ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മിനി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത സിപ്‌സിയെ ഉച്ചയോടെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ശനിയാഴ്ച വൈകിട്ടോടെ കൊച്ചിയില്‍നിന്ന് വരുന്ന പോലീസ് സംഘത്തിന് പ്രതിയെ കൈമാറും എന്നാണ് വിവരം.

​പ്രധാന റൗഡി

അങ്കമാലി പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സിപ്‌സി, പോലീസിന്റെ പിടിയിലായാല്‍ സ്വയം വസ്ത്രമുരിയുന്നതും അസഭ്യം പറയുന്നതും പതിവാണ്. പിടികൂടാനെത്തിയ പോലീസിന് നേരേ മലം എറിഞ്ഞ സംഭവവും ദേഹത്ത് മലം പുരട്ടി ഓടിരക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ വനിതാ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തില്‍നിന്ന് ഓടുപൊളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്