ആപ്പ്ജില്ല

മകളുടെ വിവാഹം: റിപ്പര്‍ ജയാനന്ദന് പങ്കെടുക്കാം, രണ്ട് ദിവസം പോലീസ് കാവലില്‍

കഴിഞ്ഞ 17ാം തീയതിയാണ് ജയാനന്ദന്‍റെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ്. റിപ്പര്‍ ജയാനന്ദനെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നും അതിനായി 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 18 Mar 2023, 6:28 pm
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. ജയാനന്ദന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. കൊടുംകുറ്റവാളി ആയ റിപ്പര്‍ ജയാനന്ദന്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അതീവ സുരക്ഷയിലാണ് തടവറയില്‍ കഴിഞ്ഞിരുന്നത്.
Samayam Malayalam Ripper Jayanandan
റിപ്പര്‍ ജയാനന്ദന്‍


Also Read: ആറളത്ത് ഹര്‍ത്താല്‍ പൂര്‍ണം, രഘുവിന്റെ മൃതദേഹം സംസ്‌കരിച്ചു, പ്രതിഷേധം ഭയന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആരും എത്തിയില്ല, പോലീസിനെ നാട്ടുകാർ തടഞ്ഞു

കഴിഞ്ഞ 17ാം തീയതിയാണ് ജയാനന്ദന്റെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണെന്നും റിപ്പര്‍ ജയാനന്ദനെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നും അതിനായി 15 ദിവസത്തെ പരോള്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പരോളിനെ എതിര്‍ത്തിരുന്നു. റിപ്പര്‍ ജയാനന്ദന്റെ മകള്‍ കീര്‍ത്തി ജയാനന്ദന്‍ അഭിഭാഷകയാണ്. ഇവര്‍ തന്നെയാണ് തന്റെ അമ്മക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. 'തന്റെ വിവാഹമാണ്, അഭിഭാഷക എന്ന രീതിയിലല്ല, മകള്‍ എന്ന രീതിയില്‍ തന്നെ അച്ഛന് തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം' എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും മകള്‍ എന്ന രീതിയില്‍ പരിഗണിക്കണം എന്നാവശ്യമാണ് കീര്‍ത്തി ജയാനന്ദന്‍ കോടതിയില്‍ പറഞ്ഞത്.

Also Read: ഉള്ളിൽ കയറുമ്പോൾ ദേഹത്ത് വസ്ത്രങ്ങൾ ഒന്നും വേണ്ട, 'ഇവിടെ ജോലി രസകരം', 'എത്ര നാൾ വേണമെങ്കിലും തുടരും'; അനുഭവം വിവരിച്ച് യുവാവ്

കോടതി ഉപാധികളോടെയാണ് മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ ജയാനന്ദന് അനുമതി നല്‍കിയത്. 21ാം തീയതി വിവാഹത്തില്‍ തലേദിവസം പോലീസ് സംരക്ഷണത്തില്‍ റിപ്പര്‍ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി 9 മണി മുതല്‍ 5 മണി വരെ വിവാഹത്തില്‍ പങ്കെടുക്കാം. തിരികെ ഇയാള്‍ ജയിലില്‍ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് ദിവസത്തെ അനുമതിയാണ് നല്‍കിയിരിക്കുന്നത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്