ആപ്പ്ജില്ല

Kerala Narabali:'നീയും വാടി.. റോസ്‌ലിയെ പോലെ നിന്നെയും രക്ഷപ്പെടുത്താം', ഷാഫിയുടെ ചതിക്കുഴിയില്‍ വീഴാതിരുന്നത് ദൈവാനുഗ്രഹമെന്ന് യുവതി

Kerala Human Sacrifice Case:'ഞങ്ങള്‍ ലോട്ടറി വില്‍ക്കാന്‍ നില്‍ക്കുമ്പോഴാണ് ഷാഫി സമീപിക്കുന്നത്. ഈ ലോട്ടറി വിറ്റിട്ട് നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ പറ്റുമെന്ന് പലപ്പോഴും ചോദിച്ചു. നിങ്ങള്‍ അവരുടെ അടുത്തു പോയാല്‍ പ്രപഞ്ചത്തിലൂടെ പല കാര്യങ്ങളും അവര്‍ ചെയ്തുകൂട്ടി കാണിച്ചുതരും'- ഷാഫിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

Samayam Malayalam 13 Oct 2022, 4:38 pm
കൊച്ചി: ഇലന്തൂര്‍ നരബലിയുടെ മുഖ്യസൂത്രധാരന്‍ ഷാഫിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍. പൂജയില്‍ പങ്കെടുത്താല്‍ പണം നല്‍കാമെന്ന വാഗ്ദാനവുമായി ഷാഫി നിരവധി സ്ത്രീകളെ സമീപിച്ചതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. പണം വാഗ്ദാനം ചെയ്തു തന്നെ സമീപിച്ചതായി കൊച്ചി സ്വദേശിനിയാണ് വെളിപ്പെടുത്തിയത്.
Samayam Malayalam Shafi
ഷാഫി


Also Read: കൊല്ലപ്പെട്ടവരുടെ 'മാംസം പാകം' ചെയ്ത് ഭക്ഷിച്ചു, എല്ലാം ഷാഫിയുടെ നിര്‍ദേശപ്രകാരം; ലൈലയുടെ വെളിപ്പെടുത്തല്‍

തിരുവല്ലയിലെ ദമ്പതികള്‍ക്കു വേണ്ടി പൂജ നടത്തണമെന്ന് ആയിരുന്നു ആവശ്യം. ഇതില്‍ സഹകരിച്ചാല്‍ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും ഷാഫി ഒരു ലക്ഷം രൂപയെടുത്ത ശേഷം അരലക്ഷം തനിക്ക് നല്‍കാമെന്നും പറഞ്ഞതായും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. യുവതിക്ക് കൊല്ലപ്പെട്ട പത്മത്തെയും റോസ്‌ലിയെയും അടുത്തറിയാമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

റോസ്‌ലിക്കു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. റോസ്‌ലിയെ തിരുവല്ലയില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നു ഷാഫി പറഞ്ഞു. ആരെയും കൊല്ലുമെന്നും രക്തം കാണുന്നതില്‍ പേടിയില്ലെന്നും ഷാഫി പറഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടത് ദൈവാനുഗ്രഹമായി കരുതുന്നു', യുവതി പറയുന്നു.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

'ഞങ്ങള്‍ ലോട്ടറി വില്‍ക്കാന്‍ നില്‍ക്കുമ്പോഴാണ് ഷാഫി സമീപിക്കുന്നത്. ഈ ലോട്ടറി വിറ്റിട്ട് നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ പറ്റുമെന്ന് പലപ്പോഴും ചോദിച്ചു. നിങ്ങള്‍ അവരുടെ അടുത്തു പോയാല്‍ പ്രപഞ്ചത്തിലൂടെ പല കാര്യങ്ങളും അവര്‍ ചെയ്തുകൂട്ടി കാണിച്ചുതരും. അതു ചെയ്താല്‍ ഒന്നര ലക്ഷം രൂപ അവര്‍ നമുക്കു തരും. അമ്പതിനായിരം എനിക്കും ഒരു ലക്ഷം ഷാഫിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍, എനിക്കുവേണ്ട, ഞാന്‍ വരുന്നില്ലെന്നാണ് മറുപടി കൊടുത്തത്', യുവതി പറഞ്ഞു.

Also Read: ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിനിയെ; 'സമ്മതിച്ചെങ്കിലും പിന്മാറി', പിന്നീട് എവിടെവെച്ച് കണ്ടാലും ഷാഫിയുടേത് മോശം പെരുമാറ്റമെന്ന് യുവതി

'ഒരാളെ ചവിട്ടിക്കൊന്ന കേസില്‍ കളമശേരി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. റോസ്‌ലിയെന്ന റീന ചേച്ചിയുമായി എനിക്ക് അടുപ്പമുണ്ട്. പത്മക്കയുമായി നല്ല അടുപ്പമുണ്ട്. ഫോട്ടോ കണ്ടപ്പോള്‍ തകര്‍ന്നുപോയി. നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് റോസ്‌ലി ചേച്ചിയെ അവസാനമായി കാണുന്നത്. അറിയാവുന്ന എല്ലാ വിവരവും കടവന്ത്ര പോലീസിനെ അറിയിച്ചിട്ടുണ്ട്. റോസ്‌ലിയെ തിരുവല്ലയില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നും ലക്ഷങ്ങള്‍ വിലമതിപ്പുള്ള വീട് വാങ്ങിക്കൊടുത്തെന്നുമായിരുന്നു ഷാഫി പറഞ്ഞത്. നിങ്ങളെയും രക്ഷപ്പെടുത്താം നീയും വാടിയെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനും പല ചേച്ചിമാരും അയാളുടെ ചതിക്കുഴിയില്‍ വീഴാതിരുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്', യുവതിയുടെ വാക്കുകള്‍.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്