ആപ്പ്ജില്ല

ആത്മഹത്യാ ഭീഷണി ഫലിച്ചു; ട്രാൻസ്ജെൻഡറെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ബൈക്കിലെത്തിയ പ്രതികൾ ട്രാൻസ് ജൻഡേഴ്സിനോട് പണം ആവശ്യപ്പെട്ടതും നിരസിച്ചതുമാണ് ആക്രമണത്തിന് കാരണമായത്. പ്രതികൾ ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയിലുണ്ടായിരുന്ന 15000/ രൂപ അപഹരിക്കുകയും ചെയ്തിരുന്നു.

| Edited by Samayam Desk | Lipi 24 Oct 2020, 8:33 pm
കൊച്ചി: ട്രാൻസ്ജെൻഡറെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. വടക്കൻ പറവൂർ സ്വദേശി മിഥുൻ കൃഷ്ണ (27) ആണ് നോർത്ത് പോലീസിന്‍റെ പിടിയിലായത്. ഈ മാസം 23 ന് പുലർച്ചെ ഒരുമണിക്ക് കലൂർ മണപ്പാട്ടി പറമ്പ് ഭാഗത്ത് യൂബർ കാത്തുനിന്ന ട്രാൻസ്ജെൻഡേഴ്സ് ആയ സാന്ദ്ര, അനുപമ, അനിരുധ്യ എന്നിവരെ പ്രതികൾ ആക്രമിച്ചുവെന്നാണ് കേസ്. ബാക്കിയുളളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Samayam Malayalam Midhun Krishna
പിടിയിലായ മിഥുന്‍ കൃഷ്ണ


Also Read: കാറിന്‍റെ ചില്ല് ഇപ്പോഴും താടിക്കുള്ളില്‍... പുഴുവരിച്ച അനില്‍ കുമാറിന്‍റെ ചെറു മകള്‍ക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ടത് ദുരനുഭവം

ബൈക്കിലെത്തിയ പ്രതികൾ ട്രാൻസ് ജൻഡേഴ്സിനോട് പണം ആവശ്യപ്പെട്ടതും നിരസിച്ചതുമാണ് ആക്രമണത്തിന് കാരണമായത്. പ്രതികൾ ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയിലുണ്ടായിരുന്ന 15000/ രൂപ അപഹരിക്കുകയും ചെയ്തിരുന്നു. തുടർന്നു സാന്ദ്രയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Also Read: 'അവർ മനുഷ്യരല്ല, മൃഗങ്ങളാണ്, നരകം കണ്ടു... മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയിലിരിക്കെയാണ് പുഴുവരിച്ചത്', അനില്‍ കുമാറിന്‍റെ വാക്കുകള്‍ കേട്ടാല്‍ ആരുടെയും കണ്ണ് നിറയും

ഇതിനിടെ സാന്ദ്രയുടെ പരാതിയിൽ കേസ് എടുത്തില്ല എന്ന് ആരോപിച്ച് സാന്ദ്രയുടെ സുഹൃത്തായ ആവണി സ്റ്റേഷന് സമീപമുള്ള അത്തി മരത്തിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ആവണിയെ മരത്തിൽനിന്നും താഴെയിറക്കിയത്. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്