ആപ്പ്ജില്ല

വീടിന് നേരെ ഗുണ്ടാആക്രമണം; പരാതിയിൽ നടപടിയില്ല, ട്രാൻസ്‌ജെൻഡർ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു: വീഡിയോ കാണാം

പരാതി പെട്ടിയിൽ നിക്ഷേപിക്കാൻ പറഞ്ഞ ശേഷം പോലീസ് തന്നോട് മോശമായ ഭാഷയിൽ സംസാരിച്ചെന്നും നടപടി ഉണ്ടായില്ലെന്നും ആരോപിച്ചാണ് അന്ന രാജു ആത്മഹത്യാ ഭീഷണി മുഴക്കിയത്.പിന്നാലെ 50 ഓളം ട്രാൻസ്ജെൻഡറുകൾ പ്രതിഷേധമായെത്തി

Lipi 17 Oct 2020, 8:12 pm
കൊച്ചി: ആലുവ പൊലിസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്ജെൻഡറുടെ ആത്മഹത്യാശ്രമം. ട്രാൻസ്ജെൻഡർ നൽകിയ പരാതിയിൽ ആലുവ പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് സ്റ്റേഷനു മുന്നിലെ ആൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടർന്ന് ഫയർഫോഴ്സെത്തി ഇവരെ താഴെയിറക്കുകയായിരുന്നു.
Samayam Malayalam anna raju
ട്രാൻസ്‌ജെൻഡർ ആത്മഹത്യക്ക് ശ്രമിച്ചു


Also Read: അഞ്ചുമന ഭൂമിയിടപാട്; പിടി തോമസിനെതിരെ അന്വേഷണം ആവശ്യപ്പട്ട സിപിഎം നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം, രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്

വീടിന് നേരെയുണ്ടായ ഗുണ്ടാ അക്രമണത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു ട്രാൻസ് ജെൻഡറായ അന്നാ രാജു ആലുവ പോലീസിൽ പരാതി നൽകിയത്.എന്നാൽ പരാതി പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ട പോലീസുദ്യോഗസ്ഥൻ മോശമായ ഭാഷയിൽ സംസാരിച്ചുവെന്നും ഗുണ്ടകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നുമാരോപിച്ച് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്‌സ് എത്തി ബലം പ്രയോഗിച്ച് താഴെയിറക്കി.ഇതോടെ 50 ഓളം ട്രാൻസ്ജെൻഡർമാർ സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചു കൂടി.Also Read: കൊവിഡ് മുക്തി നേടിയ യുവതിക്ക് അയിത്തം കൽപ്പിച്ച് ഹോസ്റ്റൽ: ഉടൻ പുറത്ത് പോകണമെന്ന് നിർദേശം, പോലീസ് ഇടപെടണമെന്ന് മന്ത്രി

എന്നാൽ സംഭവം നടന്നത് കളമശ്ശേരി സ്റ്റേഷൻ പരിധിയിലാണെന്ന് പോലീസ് പറയുന്നു. പ്രതികൾ ആലുവ സ്വദേശികളാണ്. പരാതിയിൽ നടപടി യുണ്ടാകും. കോറോണ പശ്ചാത്തലത്തിലാണ് പരാതി ബോക്സിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ അവർ തെറ്റിദ്ധരിക്കുകയാണ് ചെയ്തതെന്ന് ആലുവ സി ഐ സുനിൽ കുമാർ പറഞ്ഞു.

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്