ആപ്പ്ജില്ല

നെല്ലിക്കുഴി പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണാക്കിയ നടപടി; ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രതിഷേധം

കഴിഞ്ഞ രണ്ടാഴ്ച കാലമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭരണസമിതിക്കെതിരെ യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം.

Lipi 11 Aug 2020, 10:04 pm
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം. സോഷ്യൽ മീഡിയ വഴിയാണ് യുഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച നടപടിക്കെതിരെയാണ് യുഡിഎഫ് രംഗത്തുവന്നിരിക്കുന്നത്.

Also Read: സിയാലിന് 2019-20 ൽ ലാഭം 204 കോടി; ഈ വർഷം ഇതുവരെ 72 കോടി നഷ്ടം

21 വാർഡുകളുള്ള പഞ്ചായത്തിൽ ചുരുക്കം ചില വാർഡുകളിൽ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അശാസ്ത്രീയമായാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും എറണാകുളം ജില്ലാ കളക്ടറോട് ശുപാർശ ചെയ്തത് എന്നാണ് യുഡിഎഫിൻ്റെ ആക്ഷേപം. പഞ്ചായത്തിന്റെ അറിവോടു കൂടി ഭരണകക്ഷി നേതാവായ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലെ വിവാഹ നിശ്ചയ ചടങ്ങിലും, ജന്മദിനാഘോഷ ചടങ്ങിലുമാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ സമ്പർക്കമെന്നും യുഡിഎഫ് ആരോപിച്ചു.

Also Read: ആലുവയില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് വട്ടപ്പറമ്പ് സ്വദേശി

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചടങ്ങ് സംഘടിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെ പിടിവാശി ഉപേക്ഷേച്ച് രോഗം സ്ഥിരീകരിക്കാത്ത വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ സമരത്തിൽ വ്യക്തമാക്കി. നെല്ലിക്കുഴി പഞ്ചായത്തിലെ 100 ലധികം പ്രവർത്തകർ സോഷ്യൽ മീഡിയ പ്രതിഷേധ സമരത്തിൽ പങ്കാളികളായി. നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് നേതാവ് കെ എം മുഹമ്മദ് സോഷ്യൽ മീഡിയ സമരം ഉദ്ഘാടനം ചെയ്തു.

Also Read: പൊതിച്ചോറിനൊപ്പം കരുതിവെച്ച 100 രൂപ; ആ നന്മ മനസിനെ കണ്ടെത്തി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്