ആപ്പ്ജില്ല

കൊച്ചിയിൽ വിമതരെ വെട്ടിനിരത്തി കോൺഗ്രസ്; മഹിളാ നേതാവിന് പ്രാഥമിക അംഗത്വം നഷ്ടമായി

കൊച്ചിയിൽ മഹിളാ നേതാവിന് കോൺഗ്രസ് പ്രാഥമിക അംഗത്വം നഷ്ടമായി. കൊച്ചി നഗരസഭയിൽ വിമതയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

Lipi 24 Nov 2020, 8:34 pm
കൊച്ചി: കൊച്ചി നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഡിസിസി പ്രസിഡൻ്റ് ടി ജെ വിനോദ് എംഎല്‍എയാണ് പാർട്ടി നടപടി അറിയിച്ചത്. ഇത്തവണ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഡെലീന റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇതോടെ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റിൽ വിജയം പരുങ്ങലിലായി. ഇതോടെയാണ് ഡിസിസി നേതൃത്വത്തിൻ്റെ കടുത്ത നടപടി.Also Read: വിശക്കുന്നവര്‍ക്ക് പൊതിച്ചോറുമായി ലഞ്ച് ബോക്സ്; കൊച്ചിയില്‍ സ്ത്രീ കൂട്ടായ്മയുടെ `കരുതല്‍'
Samayam Malayalam Kochi Congress
ഡെലീന പിന്‍ഹീറോ


വനിതയായിട്ടു കൂടി ജനറല്‍ സീറ്റിലും മറ്റു ഡിവിഷനുകളിലും ഉള്‍പ്പടെ നാലു തവണ പാര്‍ട്ടി ചിഹ്നത്തില്‍ ഇവരെ മത്സരിപ്പിച്ചിരുന്നതായി ജില്ലാ പ്രസിഡൻ്റ് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. ഇക്കുറി സീറ്റ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വിമത സ്ഥാനാര്‍ഥിയായി. പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയാകുന്നവരെ ആജീവനാന്തം പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെന്നും ജില്ലാ പ്രസിഡൻ്റ് അറിയിച്ചു. മിന്ന വിവേരയാണ് പച്ചാളം ഉൾപ്പെടുന്ന 73 ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി. നഗരസഭയിലെ നിരവധി ഡിവിഷനുകളിലാണ് കോൺഗ്രസിന് തലവേദനയായി റിബൽ സ്ഥാനാർഥികളുള്ളത്.എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്