ആപ്പ്ജില്ല

കടക്കാരിൽ നിന്നും രക്ഷപെടാൻ പഞ്ചാബി ഹൗസ് സിനിമ മോഡലിൽ ആലുവ പുഴയിൽ 'മുങ്ങി': കോട്ടയത്ത് പൊങ്ങിയ യുവാവിനെ പിടികൂടി പോലീസ്

കടം പെരുകിയത് കൊണ്ടാണ് താൻ മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസിന് മൊഴി നൽകി. ഇയാൾ ഭാര്യയെ വിളിച്ചതോടെയാണ് പോലീസ് വിരിച്ച വലയിൽ കുടുങ്ങിയത്

Lipi 27 Sept 2020, 9:46 pm
കൊച്ചി: പഞ്ചാബി ഹൗസ് സിനിമയിലെ ദിലീപിൻ്റെ കഥാപാത്രത്തെ അനുകരിച്ച് കടക്കാരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് കയ്യോടെ പൊക്കി. താൻ മരണപ്പെട്ടെന്ന് വിശ്വസിപ്പിക്കാൻ പുഴക്കരികിൽ വസ്ത്രം ഊരി വച്ച് മുങ്ങിയ ആലുവ മുപ്പത്തടം സ്വദേശി സുധീർ ആണ് പിടിയിലായത്. പഞ്ചാബി ഹൗസിൽ ദിലീപഭിനയിച്ച കഥാപാത്രമായ ഉണ്ണികൃഷ്ണൻ ഇൻഷുറൻസ് തുക ലഭിക്കാൻ ജീവനൊടുക്കാനാണ് ശ്രമിച്ചതെങ്കിൽ സുധീർ നാട്ടുകാരെ പറ്റിച്ച് മുങ്ങുകയായിരുന്നു.
Samayam Malayalam sudheer
പോലീസ് പിടിയിലായ സുധീർ


Also Read: എറണാകുളത്ത് ഒറ്റ ദിവസം ആയിരത്തിനടുത്ത് കൊവിഡ് രോഗികൾ; ചികിത്സയിലുള്ളവർ 6000 കടന്നു

ആലുവ പെരിയാറിൽ ശിവരാത്രി മണപ്പുറം കടവിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സുധീർ ധരിച്ചിരുന്ന വസ്ത്രങ്ങളും വാച്ചും മൊബെലും ചെരുപ്പുകളും കണ്ടത്. യുവാവ് മുങ്ങി മരിച്ചതാണെന്ന ധാരണയിൽ തഹസിൽദാരടക്കമുള്ളവരുടെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും ചേർന്ന് മൂന്ന് ദിവസം തിരച്ചിൽ നടത്തി. വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതോടെ വീട്ടുകാരും യുവാവ് മരിച്ചെന്നുറപ്പിച്ചു. എന്നാൽ പൊലീസിന് സംശയം ബാക്കിയായിരുന്നു. കാരണം സുധീർ മുങ്ങി മരിച്ചുവെന്ന് സംശയിക്കുന്നയിടത്ത് ആഴം ഉണ്ടായിരുന്നില്ല. ആളെ കണ്ടെത്താൻ കഴിയാത്തതും അസ്വഭാവികത വർദ്ധിപ്പിച്ചു.

Also Read: മലയാറ്റൂർ സ്ഫോടനം: ഒളിവിൽപ്പോയ നടത്തിപ്പുകാരൻ പിടിയിൽ

ആലുവയിൽ മുങ്ങിയ യുവാവ് കോട്ടയത്ത് നിന്ന് ഭാര്യയെ വിളിച്ചതോടെയാണ് കടക്കാരെ പറ്റിക്കാനുള്ള ഇയാളുടെ തന്ത്രമായിരുന്നു അതെന്ന് മനസിലായത്. ഇതോടെ പോലീസും ബന്ധുക്കളും ചേർന്ന് ഇയാളെ തിരികെ കൊണ്ട് വന്നു. സാമ്പത്തിക ബാധ്യത ഏറിയതിനാലാണ് ഇത്തരത്തിൽ നാടകം കളിച്ചതെന്ന് സുധീർ പോലീസിന് മൊഴി നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്