ആപ്പ്ജില്ല

കല്ലാർകുട്ടിയിൽ ടോറസ് ലോറി ഇടിച്ചുകയറി കടകളും വാഹനങ്ങളും തകർന്നു; 2 പേർക്ക് പരിക്ക്

കല്ലാര്‍ക്കുട്ടിയില്‍ ടോറസ് ലോറി ഇടിച്ചുകയറി അപകടം. 2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ നിരവധി വാഹനങ്ങളും കടകളും തകര്‍ന്നു. വളവ് തിരിയുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. സമീപത്ത് നിന്നിരുന്ന 2 പേരുടെ ദേഹത്ത് വാഹനം ഇടിച്ച് സാരമായി പരുക്കേറ്റിട്ടുണ്ട്.

| Edited by Samayam Desk | Lipi 21 Jan 2021, 8:15 pm

ഹൈലൈറ്റ്:


കല്ലാര്‍ക്കുട്ടിയില്‍ ടോറസ് ലോറിക്ക് നിയന്ത്രണം വിട്ട് അപകടം2 കടകളും വാഹനങ്ങളും തകര്‍ന്നുവളവ് തിരിഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടമാവുകയായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
രാജാക്കാട്: കല്ലാർകുട്ടി ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്കേറ്റു. അപകടത്തിൽ രണ്ട് കടകളും, വാഹനങ്ങളും തകർന്നു. റോഡ് പണിക്കുള്ള ടാർ മിക്‌സുമായി അടിമാലി ഭാഗത്ത് നിന്നും വെള്ളത്തൂവല്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

ടൗൺ ജംഗഷനിലെ കൊടും വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വളവ് തിരിയാനാകാതെ എതിർവശത്തെ കടകളിലേക്ക്‌ പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാർബർ ഷോപ്പും മീൻ കടയും തകർന്നു.

കാലം തെറ്റിവന്ന പെരുമഴക്കാലത്തിൽ തണുത്ത് വിറച്ച് ഇടുക്കി; ഇടതടവില്ലാതെ മഴയും കോടമഞ്ഞും

സമീപത്ത് നിൽക്കുകയായിരുന്ന രണ്ട് പേരുടെ ദേഹത്ത് വാഹനം ഇടിച്ച് സാരമായി പരുക്കേറ്റു. ഒരാളുടെ രണ്ട് കാലുകളും ഒടിഞ്ഞതായാണ് പ്രാഥമിക വിവരം. ലോറി ഇടിച്ച് ഒരു ജീപ്പ് ഏറെക്കുറെ പൂർണ്ണമായി തകർന്നു. സമീപത്തുണ്ടായിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്