ആപ്പ്ജില്ല

200 കടന്ന് ഇടുക്കിയിലെ കൊവിഡ് കണക്കുകള്‍; ഉറവിടം അറിയാത്ത 13 കേസുകള്‍

ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരി, ഇടുക്കി രാജാക്കാട് പിഎച്ച്സിയിലെ ജീവനക്കാരായ നാലുപേര്‍, സേനപതി പിഎച്ച്സിയിലെ ഡോക്ടര്‍ എന്നിവര്‍ക്കും ഇന്ന്‌ രോഗം സ്ഥിരീകരിച്ചു.

| Edited by Samayam Desk | Lipi 18 Jul 2020, 7:42 pm
Samayam Malayalam 28 people tests positive for corona virus in idukki
200 കടന്ന് ഇടുക്കിയിലെ കൊവിഡ് കണക്കുകള്‍; ഉറവിടം അറിയാത്ത 13 കേസുകള്‍


ഇടുക്കി: ഇടുക്കിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇന്ന് 28 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 13 പേരുടെ രോഗ ഉറവിടം സബന്ധിച്ച് വ്യക്തയില്ല. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 215 ല്‍ എത്തി.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആറു പേര്‍ക്കും ഇന്ന് കൊവിഡ്‌ പോസിറ്റീവായി.
ഇവരുടെ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരി, ഇടുക്കി രാജാക്കാട് പിഎച്ച്സിയിലെ ജീവനക്കാരായ നാലുപേര്‍, സേനപതി പിഎച്ച്സിയിലെ ഡോക്ടര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Also Read: കേരളത്തിൽ ഇന്ന് 593 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കരിമ്പന്‍ സ്വദേശികളായ മൂന്നും ആറും ഒമ്പതും വയസ്സുള്ള കുട്ടികള്‍ക്കും ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചു. കീരിത്തോട് നിവാസിയായ ഓട്ടോ ഡ്രൈവര്‍, കറിപൗഡര്‍ വിതരണക്കാരന്‍, പച്ചക്കറിക്കടക്കാരന്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കാണ് ഇന്ന്‌
രോഗം സ്ഥിരീകരിച്ചത്.

അന്യ സംസ്ഥാനത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കരിമ്പന്‍, രാജാക്കാട്, കീരിത്തോട് കഞ്ഞിക്കുഴി തുടങ്ങിയ മേഖലകള്‍ അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സാമൂഹ്യ വ്യാപനത്തിന്റെ തുടക്കമാണെന്നും ആശങ്കയുണ്ട്.. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ്‌ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്