ആപ്പ്ജില്ല

ഇടുക്കിയില്‍ 7 വയസുകാരനായ പേരക്കുട്ടിയെ പീഡിപ്പിച്ച 64കാരന് 73 വര്‍ഷം തടവ് ശിക്ഷ

പേരക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64കാരന് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയീടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. മുരിക്കാശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പറമ്പിലെ പണികഴിഞ്ഞ് വന്ന വല്യമ്മയാണ് കൃത്യം കാണുന്നത്.

Lipi 21 Mar 2022, 5:34 pm

ഹൈലൈറ്റ്:

  • 7 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി 64കാരന്‍
  • 73 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
  • സംഭവം മുരിക്കാശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam arrest
പ്രതീകാത്മക ചിത്രം

ഇടുക്കി(Idukki): 7 വയസുകാരനായ പേരക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശന് 73 വര്‍ഷം തടവും ഒരു ലക്ഷത്തിന് അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 64കാരനായ വയോധികനെയാണ് കോടതി ശിക്ഷിച്ചത്. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. വിവിധ വകുപ്പുകളിലായി 73 വര്‍ഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 20 വര്‍ഷമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്.
ഇടുക്കി അതിവേഗ കോടതി ജഡ്ജി ടിജി വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇടുക്കി മുരിക്കാശ്ശേരി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കുട്ടിയുടെ വല്യമ്മ കൃത്യം നേരില്‍ കാണുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഒന്നും രണ്ടുമല്ല, സിബിയുടെ വീട്ടിലെത്താൻ കയറേണ്ടത് 150 പടികൾ!

കേസിന്റെ വിചാരണ വേളയില്‍ കുട്ടിയുടെ അച്ഛന്‍ കൂറുമാറിയിരുന്നു. പ്രതി പിഴയൊടുക്കേണ്ട തുക പൂര്‍ണമായും കുട്ടിയുടെ പുനരധിവാസത്തിന് ഉപയോഗിക്കും. അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിക്ക് നല്‍കുവാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സനീഷ് എസ്എസ് ആണ് ഹാജരായത്.


Topic: Idukki, Idukki Pocso case, 73 years imprisonment

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്