ആപ്പ്ജില്ല

യൂത്ത്‌ ക്ലബ് - യുവ ക്ലബ് ; ഇവരും ഏറെ മുന്നിലാണ്, അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച ക്ലബുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

| Edited by Samayam Desk | Lipi 5 Oct 2020, 10:25 am
Samayam Malayalam club award
പുരസ്‌കാരം വിതരണം ചെയ്തു



ഇടുക്കി : വിവിധ മേഖലകളില്‍ യൂത്ത് ക്ലബ് - യുവ ക്ലബുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി തുടരുന്ന കാലഘട്ടമാണിത്. ഇടുക്കിയിലും നിരവിധി ക്ലബുകളാണ് സമീപകാലത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ളത്. നാടിന്റെ പല ആവശ്യങ്ങള്‍ക്കും ഇവര്‍ മുന്നില്‍ ഉണ്ടാകുന്നു. ദുരന്തമുഖത്തും കലാസാംസ്‌കരിക മേഖകകളിലും കാര്‍ഷിക രംഗത്തുമെല്ലാം നിറ സാന്നിധ്യമായി മാറുകയാണ് യുവ,യൂത്ത് ക്ലബുകളും ഇവിടുത്തെ പ്രവര്‍ത്തകരും ഇപ്പോള്‍.

ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച ക്ലബുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2018 - 2019 വര്‍ഷങ്ങളിലെ മികച്ച യൂത്ത് ക്ലബ്ബുകളായി തിരഞ്ഞെടുത്ത പശുപ്പാറ പീപ്പിള്‍സ് ക്ലബ് ആന്‍ഡ് ലൈബ്രറി യ്ക്കും സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വെല്‍ഫയര്‍ അസോസിയേഷന്‍ തൊടുപുഴയ്ക്കും 30000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും വൈദ്യുതി മന്ത്രി എംഎം മണി സമ്മാനിച്ചു. സ്‌കൂബാ ഡൈവിംഗ് പരിശീലന പരിപാടിയുടെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

Also Read: നെടുങ്കണ്ടത്ത് സ്‌കൂട്ടർ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു

ജില്ലയിലെ മികച്ച യുവ ക്ലബ്ബുകളായി തിരഞ്ഞെടുത്ത യുവ ക്ലബ് കുമ്മിട്ടാം കുഴിയ്ക്കും യുവ ക്ലബ് വട്ടവടയ്ക്കും 30000 രൂപ വീതം ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഉപഹാരവും മന്ത്രി നല്‍കി. യുവത്വം കൃഷിയിലേക്കെന്ന പദ്ധതി പ്രകാരം ലോക്ക് ഡൗണ്‍ കാലയളവില്‍ കൃഷി നടത്തിയ യൂത്ത് ക്ലബ്ബുകള്‍ക്കും യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്കും ചടങ്ങില്‍ മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യൂത്ത് ക്ലബ്ബുകളില്‍ വിങ്‌സ് ഓഫ് കാഞ്ചിയാര്‍ ഒന്നാം സ്ഥാനവും യൂണിവേഴ്‌സല്‍ ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ് ക്ലബ് രണ്ടാം സ്ഥാനവും അമൃത വനിത യൂത്ത് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് കോര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ റാണി റ്റി ഒന്നാം സ്ഥാനവും മുഹമ്മദ് റോഷിന്‍ രണ്ടാം സ്ഥാനവും ലിനു മാത്യു മൂന്നാം സ്ഥാനവും നേടി. ക്ലബ്ബുകള്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ക്യാഷ് പ്രൈസ് മന്ത്രിയും എം.എല്‍.എ എസ് രാജേന്ദ്രനും ചേര്‍ന്ന് വിതരണം ചെയ്തു.

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്