ആപ്പ്ജില്ല

അന്ന് തോറ്റത് ഒറ്റ വോട്ടിന്, ഇന്നത്തെ വിജയം 50 ശതമാനത്തിലേറെ വോട്ട് നേടി; ഇടമലക്കുടിയില്‍ നിമലാവതിയുടെ തിരിച്ചുവരവ്

ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ 11-ാം വാര്‍ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. സിറ്റിങ് സീറ്റാണ് ബിജെപി നിലനിർത്തിയത്. നിമലാവതി കണ്ണന്‍ ആണ് വിജയിച്ചത്.

Edited byദീപു ദിവാകരൻ | Lipi 18 May 2022, 8:03 pm

ഹൈലൈറ്റ്:

  • ഇടമലക്കുടി പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം.
  • നിമലാവതി കണ്ണന്‍ ആണ് വിജയിച്ചത്.
  • സിറ്റിങ് സീറ്റാണ് നിലനിർത്തിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Idamalakkudi Panchayath Bjp
നിമലാവതി കണ്ണന്‍
ഇടുക്കി (Idukki): കഴിഞ്ഞ തവണ ഒരു വോട്ടിന് തോറ്റ നിമലാവതിയുടെ തിരിച്ചുവരവ് 50 ശതമാനം വോട്ടു നേടിയ വിജയത്തിലൂടെ. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടി സിറ്റിങ് സീറ്റ് ബിജെപി നിലനിര്‍ത്തി. 11-ാം വാര്‍ഡായ ആണ്ടവന്‍കുടിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിമലാവതി കണ്ണന്‍ ആണ് 54 വോട്ട് നേടി വിജയിച്ചത്.
ഐടിഐ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ഇടുക്കിയിൽ എസ്എഫ്ഐയ്ക്ക് ആധിപത്യം, 6 ൽ 5 ലും വിജയം, വീഡിയോ കാണാം

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുളക് തറകുടിയില്‍ മത്സരിച്ച നിമലാവതി കണ്ണന്‍ ഒരു വോട്ടിനാണ് ഇടത് പ്രതിനിധിക്ക് മുന്നില്‍ തോറ്റത്. 19 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഇവര്‍ ഇത്തവണ നേടിയത്. മുന്‍ തവണത്തേക്കാള്‍ 15 വോട്ടിൻ്റെ വര്‍ധനവും ബിജെപിക്കുണ്ട്. എല്‍ഡിഎഫിലെ പാര്‍വ്വതി പരമശിവന്‍ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന്‍ 17 വോട്ടും നേടി. വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന ബിജെപി അംഗം കാമാക്ഷിയുടെ മരണത്തെ തുടര്‍ന്നായിരുന്നു വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആണ് രാവിലെ വോട്ടെണ്ണല്‍ നടന്നത്.

ഇടുക്കിയുടെ മനോഹാരിത സിമൻ്റ് റിലീഫിൽ; ജോസ് ആൻ്റണിയുടെ വീട്ടിലെ കാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തും, വീഡിയോ കാണാം

മന്നാന്‍ സമുദായത്തെ കടന്ന് ആക്ഷേപിക്കുകയും ഇടമലക്കുടിയിലെത്തിയാല്‍ ബിജെപിക്കാരുടെ കാല്‍ തല്ലിയൊടുക്കുമെന്നുമുള്ള എംഎല്‍എ എം എം മണിയടക്കമുള്ളവരുടെ ഭീഷണിക്ക് കനത്ത തിരിച്ചടിയാണ് ഈ വിജയമെന്ന് നേതൃത്വം പറഞ്ഞു. പ്രവര്‍ത്തി പരിചയവും വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ബിജെപി നേതാക്കളുടെ പിന്തുണയും പ്രവര്‍ത്തനവും നിമിലാവതിയുടെ വിജയത്തിന് കരുത്തേകി. കഴിഞ്ഞ ഡിസംബറില്‍ വടക്കേ ഇഡ്ഡലിപ്പാറക്കുടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രതിനിധി ചിന്താമണി കാമരാജ് ഇടത് സിറ്റിങ് സീറ്റ് പിടിച്ചെടുത്തിരുന്നു. പഞ്ചായത്തിലാകെ 13 സീറ്റാണുള്ളത്. ഇതില്‍ 9 മുതല്‍ 13 വരെയുള്ള വാര്‍ഡുകള്‍ ഭരിക്കുന്നത് ബിജെപിയാണ്. പഞ്ചായത്ത് ഭരണം ആറ് സീറ്റുള്ള കോണ്‍ഗ്രസിൻ്റെ പക്കലാണ്. ഒന്ന് വീതം സിപിഎം, സിപിഐ പ്രതിനിധികളുമുണ്ട്.

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Idukki News, Idamalakkudi Panchayath, Idamalakkudi Panchayath Election 2022
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്