ആപ്പ്ജില്ല

കടയുടെ മറവിൽ കഞ്ചാവ് വിൽപന; പൊതിയൊന്നിന് വില 200 രൂപ! ദമ്പതികൾ പിടിയിൽ

ഇടുക്കി ജില്ലയിലെ രാജാക്കാട് കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. രാജാക്കാട് സ്വദേശികളായ വേണു വേലായുധന്‍ (67), ഭാര്യ ഓമന (60) എന്നിവരാണ് അറസ്റ്റിലായത്.

Lipi 12 Nov 2020, 6:09 pm
രാജാക്കാട്: കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടി. രാജാക്കാട് കുത്തുങ്കല്‍ കരയില്‍ കട ഉടമയായ ഉടുമ്പനാട്ട് വീട്ടില്‍ വേണു വേലായുധന്‍ (67), ഭാര്യ ഓമന (60) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. 24 പൊതികളിലായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഉടുമ്പന്‍ചോല എക്സൈസ്‌ ഓഫീസിൻ്റെയും ഇൻ്റലിജന്‍സ് ബ്യൂറോയുടെയും സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.
Samayam Malayalam Idukki Ganja Arrest
പിടിയിലായ ദമ്പതികൾ


Also Read: ഇരുകൈപ്പത്തികളും കാൽപ്പാദങ്ങളുമില്ല; വിധിക്ക്‌ തോറ്റുകൊടുക്കാതെ ഒരു യുവതി, ഉപജീവനത്തിനായി ചിത്രരചന!

ഇവരുടെ കട കേന്ദ്രീകരിച്ച് ചെറുപ്പക്കാര്‍ കഞ്ചാവ് വാങ്ങുന്നതായും വില്‍പ്പന നടത്തുന്നതായുമുള്ള ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പൊതിയൊന്നിന് 200 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇ ൻ്റലിജന്‍സ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസര്‍ പ്രമോദ് എം പി, സര്‍ക്കിള്‍ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസര്‍ കെ എന്‍ രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷനേജ് കെ, നൗഷാദ് എം, ജിബിന്‍ ജോസഫ് , ജോജി ഇ സി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മായ എസ് എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്