ആപ്പ്ജില്ല

പീഡനത്തിരിയായി, ദളിത് പെൺകുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിയെ പുറത്താക്കിയെന്ന് ഡിവൈഎഫ്ഐ

പോക്സോ വകുപ്പും ദളിത് പീഡനവകുപ്പുമാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. മനു മനോജ് എന്ന കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ഒളിവിലാണ്

Samayam Malayalam 24 Oct 2020, 7:12 am
ഇടുക്കി: പീഡനത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കട്ടപ്പനക്കടുത്ത് നരിയമ്പാറയിലാണ് സംഭവം നടന്നത്. കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനായ മനു മനോജ് ഒളിവിലാണ്. ഓട്ടോ ഡ്രൈവർ കൂടിയായ ഇയാൾ പീഡിപ്പിച്ചതായി മൊഴിയെടുത്തപ്പോൾ കുട്ടി ശരിവെക്കുകയും ചെയ്തു.
Samayam Malayalam crime
പീഡനത്തിരിയായ ദളിത് പെൺകുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു


Also Read: ക്ലാവറിനു പകരം ഇസ്പേഡ് വച്ചു... കൂട്ടുകാരനെ കോടാലികൊണ്ട് വെട്ടിക്കൊന്നു, നെടുങ്കണ്ടം കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ

65ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് കുട്ടി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുട്ടി പീഡനത്തിന് ഇരയായതായും ഡിവൈഎഫ്ഐ പ്രവർത്തകൻ മനു മനോജാണ് പ്രതിയെന്നും ചൂണ്ടിക്കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

Also Read: തേക്ക് മുറിച്ചുകടത്തി; പ്രതിയെ പിടികൂടുവാനുള്ള ശ്രമത്തിനിടെ വനപാലകര്‍ക്ക് നേരെ ആക്രമണം

പോലീസ് കേസെടുത്ത ശേഷം ഒളിവിൽ പോയ മനുവിനായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ, മനുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിച്ചു. പോക്സോ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ, കുട്ടി ദളിത് വിഭാഗത്തിൽ ഉൾപ്പെട്ടയാളായതിനാൽ അതനുസരിച്ചുള്ള വകുപ്പുകളും പ്രതിക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇടുക്കിയിലും സമീപ ജില്ലകളിലും മനുവിനായുള്ള തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്