ആപ്പ്ജില്ല

കാഞ്ചിയാറ്റിലെ അധ്യാപികയുടെ കൊലപാതകം: മരണകാരണം തലയ്ക്കേറ്റ ക്ഷതം, ഭർത്താവിനായി തെരച്ചിൽ

ഇടുക്കി പേഴുംകണ്ടത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച വൽസമ്മയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ആന്തരീക രക്തസ്രാവമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വൽസമ്മയുടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് വൽസമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒളിവിൽ പോയ വൽസമ്മയുടെ ഭർത്താവ് ബിജേഷിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഹൈലൈറ്റ്:

  • വൽസമ്മയുടെ മരണകാരണം തലക്കേറ്റ ക്ഷതം
  • പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
  • ഭർത്താവ് ബിജേഷിനായി തെരച്ചിൽ ഊർജ്ജിതം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam valsamma
വല്‍സമ്മ

ഇടുക്കി: കാഞ്ചിയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട അധ്യാപികയായ യുവതിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അടിയേറ്റ് ആന്തരിക രക്‌തസ്രാവമുണ്ടായതാണ് മരണത്തിലേയ്ക്ക് എത്തിച്ചത്. അതേ സമയം യുവതിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയ്ക്കേറ്റ അടിയും ആന്തരിക രക്തസ്രാവവും

കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സമയം ബിജേഷിനെ കാണാതെയുമായി. ഇതാണ് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് എത്തിച്ചത്. ഇന്നലെ രാവിലെ സബ് കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്‌റ്റ്‌ നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്, അടിയേറ്റത് മൂലം ആന്തരിക രക്തസ്രാവമുണ്ടായതായും റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ.



കൊലപാതകം 17 ന് രാത്രിയിൽ

കഴിഞ്ഞ 17 ന് രാത്രിയിലാകാം കൊലപാതകം നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. അന്നാണ് അനുമോൾ അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്. അതേ സമയം കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമാക്കി. ഇയാളുടെ മൊബൈൽ ഫോൺ കുമളിയിൽ അട്ടപ്പള്ളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കട്ടപ്പന ഡിവൈ. എസ്.പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്