വരണ്ടുണങ്ങി ഏലത്തോട്ടങ്ങൾ ; കർഷകർ പ്രതിസന്ധിയിൽ |cardamom farmers|

Samayam Malayalam 14 Mar 2023, 1:14 pm
വേനൽ കടുത്തതോടെ ഏലം കർഷകരും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കടുത്ത ചൂടിൽ കൃഷിക്കാവശ്യമായ വെള്ളം കൂടി കിട്ടാതാവുന്നതോടെ പ്രതിസന്ധിയുടെ ആക്കം കൂടുന്നു. തണലും തണുപ്പും വേണ്ട ഏലം തോട്ടങ്ങൾ കരിഞ്ഞുണങ്ങുകയാണ്. ഇതുമൂലം വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. തൽക്കാൽ ആശ്വാസത്തിനായി വന്‍ തുക മുടക്കി ചെറുകിട കര്‍ഷകര്‍ പച്ച നെറ്റുകള്‍ വാങ്ങി വലിച്ചു കെട്ടി തണല്‍ തീര്‍ക്കുകയാണ്. കാലങ്ങളായി വില തകർച്ചയിൽ തുടരുന്ന ഏലത്തിന് അടുത്തിടെയായി നേരിയ പുരോഗതി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയും ഏലത്തെ സംരക്ഷിക്കാതിരിക്കാനുമാകുന്നില്ല. നനവ് എത്തിക്കാൻ കഴിയാത്തതിനാല്‍ വളപ്രയോഗവും പരിപാലനവും നിലച്ചു. ഇതോടെ പലവിധ രോഗങ്ങളും ഏലച്ചെടികള്‍ക്ക് വ്യാപകമാകുന്നുണ്ട്. അതേസമയം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏലം കൃഷിയെ നിലനിര്‍ത്തുന്നതിന് വേണ്ട യാതൊരുവിധ സഹായവും നല്‍കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. നിലവില്‍ എലക്കായ്ക്ക് വില ഉയര്‍ന്ന് തുടങ്ങിയതോടെ വരും വര്‍ഷത്തിലെങ്കിലും മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിയും വന്‍തുക മുടക്കി പച്ചനെറ്റ് വലിച്ചുകെട്ടി കര്‍ഷകർ വേനൽ ചൂടിനെ പ്രതിരോധിക്കുന്നത്.
Loading ...