ഇടുക്കി: മരത്തിൻ്റെ ശിഖരം മുറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വീണ് കർഷകന് ദാരുണാന്ത്യം. കട്ടപ്പന സ്വർണവിലാസം സ്വദേശി പാതയിൽ സജി ജോസഫ് (47) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മരത്തിൻ്റെ ശിഖരം മുറിക്കുന്നതിനിടെ ഇരുമ്പ് ഏണി സമീപത്തെ വൈദ്യുതി ലൈനിലേക്ക് തെന്നി വീഴുകയും സജിക്ക് ഷോക്കേൽക്കുകയുമായിരുന്നു.
ഷോക്കേറ്റ് തെറിച്ച് വീണ സജിയെ സമീപവാസികൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Read Latest Local News and Malayalam News