ആപ്പ്ജില്ല

ഇടുക്കിയില്‍ കനത്ത മഴ; റോഡ് ഇടിഞ്ഞു താഴ്ന്നു, വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍!

മാങ്കുളം, മൂന്നാര്‍, അടിമാലി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളില്‍ വൈദ്യുതി ബന്ധം ഭാഗികമായി നിലച്ചിരിക്കുകയാണ്. മഴക്കൊപ്പം ശക്തമായ കാറ്റുകൂടി വീശുന്നതിനാല്‍ കനത്ത ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍, പ്രധാന കൈതോടുകളും പുഴകളും നിറഞ്ഞൊഴുകുന്ന സ്ഥിതിയാണുള്ളത്.

| Edited by Samayam Desk | Lipi 6 Aug 2020, 1:24 am
ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ജില്ലയുടെ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടുപുഴകിവീണും വലിയ നാശനഷ്ടങ്ങളാണുണ്ടായത്. കൊച്ചി മധുര ദേശിയപാതയില്‍ നേര്യമംഗലം മുതല്‍ അടിമാലിവരെയുള്ള ഭാഗങ്ങളില്‍ വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടുപുഴകിവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പകലുമായാണ് മരങ്ങള്‍ വീണത്.
Samayam Malayalam Heavy Rain in Idukki


Also Read: പാലക്കാട്ട് നാശംവിതച്ച് കാറ്റും മഴയും.. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു, കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം!

മാങ്കുളം, മൂന്നാര്‍, അടിമാലി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളില്‍ വൈദ്യുതി ബന്ധം ഭാഗികമായി നിലച്ചിരിക്കുകയാണ്. മഴക്കൊപ്പം ശക്തമായ കാറ്റുകൂടി വീശുന്നതിനാല്‍ കനത്ത ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍, പ്രധാന കൈതോടുകളും പുഴകളും നിറഞ്ഞൊഴുകുന്ന സ്ഥിതിയാണുള്ളത്. കൊന്നത്തടി സ്‌കൂളിനു സമീപം റോഡ് ഇടിഞ്ഞ്് താഴ്ന്നു. പണിക്കന്‍കുടി - കൊന്നത്തടി - പൊന്മുടി ബീനാമോള്‍ റോഡിന്റെ ഭാഗമാണിവിടം. കൊന്നത്തടി സ്‌കൂളിന് സമീപത്തായി പതിനഞ്ചടിയോളം നീളത്തിലും, അരയടിയോളം താഴ്ച്ചയിലുമാണ് വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. വിവിധ ഇടങ്ങളില്‍ മഴകെടുതിയില്‍ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.

Also Read: കാസര്‍കോട് അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം; ഇന്ന് ഉറവിടമറിയാത്ത 11 കൊവിഡ് കേസുകള്‍, അനാവശ്യ യാത്രകള്‍ വേണ്ട!

രാജാക്കാട്, വെള്ളത്തൂവല്‍ ഉപ്പുത്തുറ,വെള്ളത്തൂവല്‍, അടിമാലി,കട്ടപ്പന തുടങ്ങിയ പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞ് വീടുകള്‍ക്ക് വ്യാപക നാശനഷ്ടം സംഭവിച്ചു. ജില്ലയുടെ പ്രധാന നഗരങ്ങളിലെല്ലാം മഴതുടരുകയാണ്. അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകള്‍ രണ്ട് ദിവസങ്ങളിലായി തുറന്ന് ജലനിരപ്പ് കുറച്ചുക്കൊണ്ടിരിക്കുകായാണ്. ജില്ലയില്‍ മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ സുരക്ഷിതമല്ലാത്ത കുടുംബങ്ങളെ കോവിഡ് മാനദണ്ഡങ്ങള്‍കൂടി പാലിച്ച് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്