ആപ്പ്ജില്ല

ശക്തമായ കാറ്റ്; കുളമാവിൽ വീട് തകർന്നു വീണു, ഒരാൾക്ക് പരിക്ക്

ശക്തമായ കാറ്റിൽ കുളമാവിൽ വീടു തകർന്നു വീണു. കുളമാവ് സ്വദേശി സാബുവിൻ്റെ വീടാണ് തകർന്നു വീണത്. ഇയാളുടെ ഭാര്യക്ക് പരിക്കേറ്റു. ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Lipi 20 Sept 2020, 5:48 pm
കുളമാവ് : ശക്തമായ കാറ്റിലും മഴയിലും കുളമാവിൽ വീടു തകർന്നു വീണു. മുത്തിയുരുണ്ടയാർ കുഞ്ഞിയിൽതറയിൽ സാബുവിൻ്റെ വീടാണ് തകർന്നു വീണത്. സംഭവത്തിൽ സാബുവിൻ്റെ ഭാര്യ സുനിതയുടെ തലക്ക് പരിക്കേറ്റു. സുനിതയെ മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Samayam Malayalam Rain in Idukki
ശക്തമായ കാറ്റിൽ തകർന്ന വീട്


Also Read: അൽ ഖ്വയ്ദ തീവ്രവാദിക്ക് അടിമാലിയിൽ ബന്ധം; പിടിയിലായ യാക്കൂബ് ജോലി ചെയ്തത് ചപ്പാത്തി നിർമ്മാണ യൂണിറ്റിലും, അന്വേഷണം

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. താഴെ പലചരക്ക് കടയും മുകളിൽ ഇവർ താമസവുമായിരുന്ന കെട്ടിടം തടിയും ഷീറ്റും ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. ശക്തമായ കാറ്റിൽ കെട്ടിടം നിലംപതിക്കുമ്പോൾ കടയുടെ ഉള്ളിലായിരുന്ന സാബു പുറത്തുചാടി നാട്ടുകാരുമായി ചേർന്ന് ഭാര്യ സുനിതയെയും ഇളയ മകനെയും രക്ഷപെടുത്തി. ഈ സമയം ഇവരുടെ മൂത്ത മകൻ കുളമാവ് ടൗണിലേക്ക് പോയിരുന്നു.

Also Read: പഞ്ചായത്തിന്റെ അനാസ്ഥ; ലൈഫ് പദ്ധതിയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി തൊഴിലാളികള്‍

സംഭവം പകൽ സമയമായിരുന്നതിനാലാണ് ജീവഹാനി ഒഴിവായത്. നാട്ടുകാർ ചേർന്ന് ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. എന്നാൽ കടയിലെയും വീട്ടിലെയും എല്ലാ സാധനങ്ങളും നഷ്ടമായി. മൂലമറ്റം ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിതക്ക് പരിക്ക് ഗുരുതരമല്ലന്നാണ് അറിയുന്നത്.


ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്