Please enable javascript.ചെറുതോണി ദേശീയപാത പാലം ഉദ്ഘാടനം,പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ചെറുതോണി; ഓര്‍മകള്‍ ഇനി മറക്കാം: ദേശീയപാത പാലം ഉദ്ഘാടനം 12 ന് - idukki local news cheruthoni national highway bridge inauguration is on 12th october - Samayam Malayalam

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ചെറുതോണി; ഓര്‍മകള്‍ ഇനി മറക്കാം: ദേശീയപാത പാലം ഉദ്ഘാടനം 12 ന്

Edited byമേരി മാര്‍ഗ്രറ്റ് | Lipi 7 Oct 2023, 8:52 am
Subscribe

2018 ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ ചെറുതോണി ഒറ്റപ്പെട്ടുപോയ പശ്ചാത്തലത്തിലാണ് ചെറുതോണി പാലത്തിന്‍റെ പുനർനിർമ്മാണം ഒരാവശ്യമായി ഉയര്‍ന്നുവന്നത്.

ഹൈലൈറ്റ്:

  • എൻഎച്ച് 185 അടിമാലി - കുമളി ദേശീയപാതയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാണ പ്രവർത്തനമാണ് ചെറുതോണി പാലം
  • ചെറുതോണി പാലത്തിന്‍റെയും മൂന്നാർ ബോഡിമെട്ട് റോഡിന്‍റെയും ഉദ്ഘാടനം ഒക്ടോബർ 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്
  • ചടങ്ങിന്‍റെ ക്രമീകരണങ്ങൾക്കുമായി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്
ഇടുക്കി: പ്രളയത്തിന്‍റെ ഭീകരതയിൽ ഒറ്റപ്പെട്ടുപോയ ഓർമകൾ ഇനി ചെറുതോണിക്ക് മറക്കാം. ജില്ലാ ഹൃദയമായ ചെറുതോണിയിൽ പാലം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിലേയ്ക്ക്. ചെറുതോണി പാലത്തിന്‍റെയും മൂന്നാർ ബോഡിമെട്ട് റോഡിന്‍റെയും ഉദ്ഘാടനം ഒക്ടോബർ 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോട്സ് സെന്‍റർ ഗ്രൗണ്ടിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവ്വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
Also Read: തൊണ്ണൂറ്റിരണ്ടാം വയസിലും കൃഷി ചെയ്യുന്ന ടീച്ചര്‍ അമ്മ; മൂന്നര ഏക്കര്‍ ഭൂമിയില്‍ സമ്മിശ്ര കൃഷി രീതികള്‍

അന്നേ ദിവസം പ്രത്യേക വിമാനത്തിൽ എത്തിച്ചേരുന്ന കേന്ദ്രമന്ത്രി രാവിലെ 11 മണിക്ക് കാസര്‍ഗോട് നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതി സമർപ്പണത്തിനും ശേഷം പ്രത്യേക ഹെലികോപ്റ്ററിൽ മൂന്നാറിലെത്തിച്ചേരും. ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത – വ്യോമയാന സഹമന്ത്രി ജന: ഡോ. വികെ സിങ്ങ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുമെന്നും എംപി അറിയിച്ചു. ചടങ്ങിന്‍റെ ആവശ്യമായ എല്ലാ ക്രമീകരണങ്ങൾക്കുമായി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ചുമതല നൽകി ഉത്തരവായിട്ടുണ്ട്.


എൻഎച്ച് 185 അടിമാലി - കുമളി ദേശീയപാതയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാണ പ്രവർത്തനമാണ് ചെറുതോണി പാലം. 2018 ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ ചെറുതോണി ഒറ്റപ്പെട്ടുപോയ പശ്ചാത്തലത്തിലാണ് ചെറുതോണി പാലത്തിന്‍റെ പുനർനിർമ്മാണം ഒരാവശ്യമായി വന്നത്. തുടർന്ന്, കേന്ദ്ര ഉപരിതല - ഗതാഗത മന്ത്രാലയത്തിന് മുൻപാകെ സമർപ്പിക്കപ്പെട്ട പ്രൊപ്പോസലിൽ എസ്റ്റിമേറ്റ് തുക കൂടിയതിനെ തുടർന്ന് തള്ളുകയും നിർമ്മാണം ആരംഭിക്കാൻ കഴിയാതെ വരികയും ചെയ്തു. പിന്നീട് 2019ൽ ഡീൻ കുര്യാക്കോസ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കാനും 2020 മാർച്ച് മാസത്തിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് സാങ്കേതിക അനുമതിയും ലഭ്യമാക്കിയതെന്ന് എംപി പറഞ്ഞു. 2020 ഒക്ടോബർ മാസം ഒന്നാം തീയതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഓൺലൈനായി പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. സമയബന്ധിതമായി മൂന്നുവർഷം കൊണ്ട് തന്നെ പാലത്തിന്‍റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചെന്നുള്ളത് അഭിമാനകരമായ നേട്ടമാണെന്ന് എംപി പറഞ്ഞു.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ