ആപ്പ്ജില്ല

നവമാധ്യമങ്ങൾ വഴി സഹായം അഭ്യര്‍ഥിച്ച് അധ്യാപിക; നിർധന വിദ്യാർഥികൾക്കായി എത്തിയത് 26 ടിവികൾ

ഇടുക്കി മുരിക്കാട്ടുകുടി ഗവണ്‍മെൻ്റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ നിർധനരായി വിദ്യാർഥികൾക്ക് ടിവി സമാഹരിച്ചു നൽകി അധ്യാപിക. പ്രൈമറി വിഭാഗം അധ്യാപികയായ ലിന്‍സി ജോര്‍ജ് വിവിധ മാർഗങ്ങളിലൂടെ വിദ്യാർഥികൾക്കായി ടിവി കണ്ടെത്തിയത്.

Lipi 1 Jul 2020, 5:33 pm
ചെറുതോണി : മുരിക്കാട്ടുകുടി ഗവണ്‍മെൻ്റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലേയ്ക്ക് 26 ടിവികൾ ലഭ്യമാക്കി വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കിയിരിക്കുകയാണ് പ്രൈമറി വിഭാഗം അധ്യാപികയായ ലിന്‍സി ജോര്‍ജ്. നവമാധ്യമങ്ങളില്‍ കൂടി സഹായമഭ്യര്‍ഥിച്ച് സുമനസുകളുടെയും കുട്ടിക്കാനം മരിയന്‍ കോളേജ് എക്സ്സ്‌റ്റെന്‍ഷന്‍ ഡിപ്പാര്‍ട്മെന്റിന്റെയും സഹകരണത്തോടെയാണ് ലിന്‍സി ടീച്ചര്‍ ടിവി സമാഹരിച്ചു തൻ്റെ സ്‌കൂളിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കിയത്. ടീച്ചര്‍ സമാഹരിച്ച ടിവികള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഏറ്റുവാങ്ങി സ്‌കൂളിന് കൈമാറി.
Samayam Malayalam ടീച്ചര്‍ സമാഹരിച്ച ടിവികള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഏറ്റുവാങ്ങി സ്‌കൂളിന് കൈമാറുന്നു


Also Read: ഓട്ടോ ഡ്രൈവറുമായി നിരക്കിനെ ചൊല്ലിയുള്ള തര്‍ക്കം വേണ്ട; ഓണ്‍ലൈന്‍ ഓട്ടോകള്‍ നിരത്തിലിറങ്ങുന്നു

സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി അറുപതോളം വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ സൗകര്യമോ, ടെലിവിഷന്‍ സെറ്റുകളോ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നത്. ടെലിവിഷന്‍ ഇല്ലാതിരുന്ന ഒരു വിദ്യാര്‍ഥിനിയുടെ കൂലിപ്പണിക്ക് പോകുന്ന അമ്മ അധ്യാപികയായ ലിന്‍സിയെ ഫോണില്‍ വിളിച്ചു 'കുട്ടിയെ ഒറ്റയ്ക്ക് അയൽപക്കത്തു ക്ലാസിനു അയക്കണോ' എന്ന് ചോദിച്ചു. കൗമാരക്കാരിയായ കുട്ടിയെ ഒറ്റയ്ക്ക് മറ്റു വീടുകളിലേക്ക് അയച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മനസിലാക്കിയ ടീച്ചര്‍ സ്‌കൂളില്‍ ടിവി ഇല്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് തൻ്റെ ഫേസ്ബുക്ക് പേജ് വഴിയും മറ്റും സഹായ അഭ്യര്‍ഥന നടത്തിയത്.

Also Read: ഇടുക്കിയിലെ എൻസിസി കേഡറ്റുകൾ തിരക്കിലാണ്! ഓണ്‍ലൈന്‍ ക്ലാസുകൾക്കൊപ്പം കൃഷിപരിപാലനവും

ടീച്ചര്‍ സ്വപ്രയത്നത്തിലൂടെ സമാഹരിച്ചതുള്‍പ്പെടെ 38 ടിവിയും അഞ്ച് ടാബുകളും ഈ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ലഭിച്ചു. ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍, കുട്ടിക്കാനം മരിയന്‍ കോളേജ് എംസിഎ അലുമിനി കൂട്ടായ്മ ,തൊടുപുഴ ജയ്‌റാണി സ്‌കൂള്‍ അലുമിനി കൂട്ടായ്മ, എറണാകുളം എബി മൗരി ഗ്രൂപ്പ് ജീവനക്കാര്‍ , മറ്റു സുമനസുകള്‍ എന്നിവരുടെ സഹായത്തോടെയാണ് ടിവികള്‍ ലഭ്യമാക്കിയത്. ലബ്ബക്കട കൊച്ചുപറമ്പില്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ് ലിന്‍സി. ടിവി ലഭിച്ചതോടെ വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു പഠനം നടത്താന്‍ സാധിക്കും.

Also Read: തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കിയില്ല: സിപിഎമ്മിനെ വെട്ടിലാക്കി അണികളുടെ സാമ്പത്തിക തട്ടിപ്പ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്