ആപ്പ്ജില്ല

ഉറിയംപെട്ടിയിലെ ആദിവാസി ഊരിലും ടിവി എത്തി! ഇനി ഓൺലൈൻ ക്ലാസുകൾ ഉഷാറാകും... വിദ്യാലയത്തിൽ 75 കുട്ടികൾ

എറണാകുളം ജില്ലയിലെ ആദിവാസി മേഖലകളിൽ ഒന്നായ ഉറിയംപെട്ടിയിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. വിവിധ സംഘടനകൾ സഹായത്തോടെയാണ് ടിവി എത്തിച്ച് ക്ലാസുകൾ തുടങ്ങിയത്. 75 കുട്ടികളാണ് കാസുകളിൽ പങ്കെടുക്കുന്നത്.

Lipi 22 Jun 2020, 5:12 pm
നേര്യമംഗലം: ആദിവാസി മേഖലകളില്‍ ഒന്നായ ഉറിയംപെട്ടിയിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. എറണാകുളം ജില്ലയുടെ ഭാഗവും ഇടുക്കി-എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശവുമായ ഉറിയംപെട്ടി ആദിവാസി കോളനിയിലാണ് എസ്റ്റി വകുപ്പിൻ്റെയും ബിആര്‍സിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പഠന സൗകര്യം ഒരുക്കിയത്.
Samayam Malayalam ഉറിയംപെട്ടിയിലെ ഓണ്‍ലൈന്‍ പഠനം


Also Read: മീന്‍ വേണോ മീന്‍.. നല്ല ഉണക്കമീന്‍; ഹൃത്വിക്കിന്‍റെ ഉണക്ക മീന്‍ വില്‍പനക്ക് പിന്നിൽ 'പച്ച' യായ ജീവിതയാഥാർഥ്യം

വിവിധ മേഖലകളില്‍ നിന്നായി 75 കുട്ടികളാണ് ഇവിടെ പഠനം ആരംഭിച്ചത്. ഉറിയംപെട്ടിയില്‍ മുൻപ് പ്രവര്‍ത്തിച്ചിരുന്ന ഊരുവിദ്യാലയത്തിലാണ് കുട്ടികള്‍ക്കുള്ള പഠന സൗകര്യം ക്രമീകരിച്ചത്. സോളാര്‍ പാനലിൻ്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെലിവിഷനുകള്‍ ഊരു വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ടു കേന്ദ്രങ്ങളിലാണ് പഠനം നടക്കുന്നത്. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യത്തിനായി സ്ഥാപിച്ചിരുന്ന ഊരുവിദ്യാലയത്തിലും ഉറിയംപ്പെട്ടിയിലെ കമ്മ്യൂണിറ്റി ഹാളിലുമാണ് ക്ലാസുകൾ.

Also Read: വയനാട്ടില്‍ കാട്ടാനശല്യം രൂക്ഷം; മാവിലാംതോട് പഴശി സ്മാരകത്തിന്‍റെ പ്രതിരോധവേലി തകര്‍ത്തു

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ക്രമീകരിച്ചിരിക്കുന്ന സമയത്തിനനുസരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്ക് പഠനത്തിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് വോളൻ്റിയര്‍മാരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കുട്ടമ്പുഴ, നേര്യമംഗലം, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഹോസ്റ്റലുകളില്‍ താമസിച്ചാണ് ഉറിയംപെട്ടിയിലെ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് വീടുകളില്‍ തിരിച്ചെത്തിയ കുട്ടികൾ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ ആശങ്കയിലായിരുന്നു. പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ എത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറുകയും ചെയ്തതായി ബിആര്‍സി ട്രെയിനറും അധ്യാപകനുമായ എല്‍ദോ പോള്‍ പറഞ്ഞു.

Also Read: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ടു; നിര്‍മാണത്തിലെ അപാകതയെന്ന് ആക്ഷേപം!

വനാതിര്‍ത്തിയായതിനാൽ കാൽനടയാത്ര ചെയ്താണ് ഉറിയംപ്പെട്ടിയില്‍ എത്തുന്നത്. ഉറിയംപ്പെട്ടി മുകള്‍ ഭാഗമെന്നും ഉറിയംപ്പെട്ടി താഴ്ഭാഗമെന്നും തിരിച്ച് രണ്ടു കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ 75 കുട്ടികളും കൃത്യമായി പഠനം നടത്തുന്നുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. എസ്റ്റി ഓഫീസര്‍ അനില്‍കുമാര്‍,ബി ആര്‍സി ജീവനക്കാരായ സിന്ദു വി ശ്രീധര്‍, പി ജോതിഷ,സൗമ്യ കെ എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്