ആപ്പ്ജില്ല

പാര്‍ട്ടി വിരുദ്ധ അഭിപ്രായമുള്ളവര്‍ക്ക് മറ്റ് വഴികള്‍ തേടാം; അനിലിന് സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാം: വിഡി സതീശൻ

പാര്‍ട്ടി വിരുദ്ധമായ അഭിപ്രായങ്ങള്‍ ആര് പറഞ്ഞാലും അംഗീകരിക്കില്ല. പാര്‍ട്ടിയുടെ നയത്തെ കുറിച്ച് അറിയാവുന്ന ആളാണ് അനില്‍ ആന്‍റണി. സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വിഡി സതീശൻ

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 25 Jan 2023, 4:26 pm

ഹൈലൈറ്റ്:

  • അനിൽ ആന്‍റണിയുടെ രാജി സ്വാഗതം ചെയ്ത് വിഡി സതീശൻ
  • പാര്‍ട്ടി വിരുദ്ധ അഭിപ്രായമുള്ളവര്‍ക്ക് മറ്റ് വഴികള്‍ തേടാം
  • സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam VD Satheesan Anil antony
വിഡി സതീശൻ, അനിൽ ആൻ്റണി
ചെറുതോണി: കോണ്‍ഗ്രസിന്‍റെ നയപരിപാടികള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനില്‍ ആന്‍റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ച ആള്‍ പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ല. പാര്‍ട്ടി നയം കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ ചെറുതോണിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബി ബി സി ഡോക്യുമെന്‍ററിയില്‍ അവാസ്ഥവമായ ഒന്നുമില്ല. രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ സത്യത്തെ അധിക കാലം മൂടി വയ്ക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ന് രാജ്യത്തെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാള്‍ നടത്തിയ മനുഷ്യ വേട്ടയെ കുറിച്ചാണ് ഡോക്യുമെന്‍ററിയില്‍ വിശദീകരിക്കുന്നത്. അത് ഇന്ത്യയില്‍ നിരോധിച്ചാല്‍ ആ നിരോധനത്തെ വെല്ലുവിളിച്ച് കൊണ്ട് കോണ്‍ഗ്രസ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുക തന്നെ ചെയ്യും. രാജ്യത്ത് ജനാധിപത്യ, റിപ്പബ്ലിക്കന്‍, ഭരണഘടനാ മൂല്യങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍റെ ഭാഗം തന്നെയാണ് ഇതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Also Read : ആൻ്റണിയുടെ മകന് പിന്തുണയുമായി ബിജെപി നേതാക്കൾ, 'കോൺഗ്രസ് വിടുമോ?' തന്ത്രപരമായ മറുപടിയുമായി അനിൽ

പാര്‍ട്ടിയുടെ അഭിപ്രായം കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്ക് മറ്റു വഴികള്‍ തേടാം. പാര്‍ട്ടി വിരുദ്ധമായ അഭിപ്രായങ്ങള്‍ ആര് പറഞ്ഞാലും അംഗീകരിക്കില്ല. പാര്‍ട്ടിയുടെ നയത്തെ കുറിച്ച് അറിയാവുന്ന ആളാണ് അനില്‍ ആന്‍റണി. അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാം. പാര്‍ട്ടി വിടുന്നുവെന്നത് അദ്ദേഹത്തിന്‍റെ സ്വന്തം തീരുമാനമാണ്. ഡോക്യുമെന്‍ററി സംബന്ധിച്ച അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പാര്‍ട്ടി അത് ഗൗരവതരമായി പരിശോധിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി ജെ പിയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഭൂതകാലം എല്ലാവരും ഓര്‍ക്കുമെന്ന ഭയമാണ് ബി ജെ പിക്ക്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും തിരിച്ച് കൊണ്ടു വരാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഹുല്‍ ഗന്ധി മൂവായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ നടന്നത് രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പടിക്ക് പുറത്ത്; വി കുഞ്ഞികൃഷ്ണനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം നേതൃത്വം

ബി ബി സി ഡോക്യുമെന്‍ററി വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധ അഭിപ്രായം പറഞ്ഞത് വിവാദമായതിന് പിന്നാലെ അനിൽ ആന്‍റണി ഔദ്യോഗിക പദവികളിൽ നിന്ന് രാജിവെച്ചിരുന്നു. കോൺഗ്രസിൽ നിന്ന് ഉടൻ രാജിവെക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നത്തെ കോൺഗ്രസിൽ എനിക്ക് പ്രവർത്തിക്കുക അസാധ്യമാണ്."കോൺഗ്രസിലുള്ള ചിലർ തനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്