ആപ്പ്ജില്ല

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മഴയില്‍ മുങ്ങി പെരിയവര പാലം.... ഗതാഗതം നിലച്ചു!

പുതിയ പാലത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ താല്‍ക്കാലിക പാലത്തിലൂടെമാത്രമായിരുന്നു ഗതാഗതം നടന്നിരുന്നത്. പെരിയവരപാലം ഇക്കുറിയും പണിമുടക്കയതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകള്‍ ഒറ്റപ്പെട്ടു.

| Edited by Samayam Desk | Lipi 5 Aug 2020, 3:25 pm
മൂന്നാര്‍ : മൂന്നാര്‍ പെരിയവരയിലെ താല്‍ക്കാലിക പാലം ഇക്കുറി വീണ്ടും വെള്ളത്തിനടിയിലായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പാലം ഒലിച്ചുപ്പോകുകയും അന്തര്‍ സംസ്ഥാനയാത്രകള്‍ മുടങ്ങുകയും ചെയ്തിരുന്നു. രണ്ടു ദിവസങ്ങളായി തുടരുന്ന മഴയില്‍ താല്‍ക്കാലിക പാലത്തിന്റെ അപ്രോച്ച് റോഡിലെ മണ്ണ് ഒലിച്ചുപോയി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പാലത്തിനു നടുവിലായി വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയില്‍ കന്നിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് പാലത്തിനും ഭീഷണിയായത്.
Samayam Malayalam Periyavara Bridge


Also Read: കൊറോണയെ 'പിടിച്ചുകെട്ടാന്‍' പോലീസുകാര്‍ക്ക് രണ്ടാഴ്ചത്തെ സമയപരിധി; കര്‍ശന നടപടിയുമായി സിറ്റി പോലീസ് കമ്മിഷണര്‍!

പുതിയ പാലത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ താല്‍ക്കാലിക പാലത്തിലൂടെമാത്രമായിരുന്നു ഗതാഗതം നടന്നിരുന്നത്. പെരിയവരപാലം ഇക്കുറിയും പണിമുടക്കയതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകള്‍ ഒറ്റപ്പെട്ടു. അന്തര്‍ സംസ്ഥാനപാതയായതിനാല്‍ ചരക്ക് ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. 2018 ലാണ് പെരിയവര പാലം ഒലിച്ചുപോയത്. തുടര്‍ന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് താല്‍ക്കാലികപാലം നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷവും മഴ കനത്ത സാഹചര്യത്തില്‍ സമാനമായ രീതിയില്‍ താല്‍ക്കാലികപാലത്തിന് തകരാറുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Also Read: ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു; തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

എംഎല്‍എ ഫണ്ടില്‍ നിന്നും 5 കോടി രൂപയോളം ചിലവഴിച്ചാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പുതിയപാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണംകൂടി പൂര്‍ത്തിയായാല്‍മാത്രമേ ഗതാഗതം ആരംഭിക്കാന്‍ കഴിയൂ. നിലവില്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലും കനത്തമഴയാണ് അനുഭവപ്പെടുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം മുടങ്ങിയതോടെ കമ്പിനിയുടെ സ്ഥലത്തുകൂടി അടിയന്തര യാത്രകള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്