ആപ്പ്ജില്ല

മുഖ്യപ്രതി ഇനിയും കാണാമറയത്ത്: കട്ടപ്പനയിൽ ആനക്കൊമ്പ് പിടികൂടിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

കട്ടപ്പനയില്‍ ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ 2 പ്രതികള്‍ കൂടി പിടിയില്‍. രാജാക്കാട് മടത്തികുഴയില്‍ ഷൈന്‍ ജോസഫ്, വലിയപുരക്കല്‍ ബിജു എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. സുവര്‍ണഗിരി സ്വദേശി അരുണിനെ നേരത്തെ ആനക്കൊമ്പുമായി പിടികൂടിയിരുന്നു. സംഭവത്തിലെ മുഖ്യപ്രതി ഇപ്പോഴും പോലീസ് പിടിയിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഹൈലൈറ്റ്:

  • കട്ടപ്പനയില്‍ ആനക്കൊമ്പ് പിടിച്ചെടുത്തു
  • 2 പ്രതികള്‍ കൂടി പിടിയില്‍
  • മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍ തന്നെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ivory case arrest
പിടിയിലായ പ്രതികള്‍

കുമളി: കട്ടപ്പനയില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ വനം വകുപ്പിന്റെ പിടിയില്‍. രാജാക്കാട് മടത്തികുഴയില്‍ ഷൈന്‍ ജോസഫ് (53), വലിയപുരയ്ക്കല്‍ ബിജു (44) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്ത് പത്തിന് കട്ടപ്പന വള്ളക്കടവില്‍ വാഹനത്തില്‍ എത്തിയ സുവര്‍ണ്ണഗിരി സ്വദേശി കണ്ണംകുളം അരുണിനെ ആനകൊമ്പുമായി വനംവകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. മറിച്ച് വില്‍പ്പന നടത്തുന്നതിനായി മൂന്ന് ലക്ഷം രൂപയ്ക്കാണ് അരുണ്‍ ആനകൊമ്പ് വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ചില പ്രതികള്‍ മുന്‍കൂര്‍ ജാമ്യം വാങ്ങിയിരുന്നു.
മുഖ്യപ്രതി ഇനിയും കാണാമറയത്ത്

ആനക്കൊമ്പ് നല്‍കിയവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനത്തില്‍ എത്തിയ ഷൈന്‍, ബിജു എന്നിവരെ വനം വകുപ്പ് പിടികൂടുന്നത്. കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ പിടിയിലാകാനുണ്ട്. ആനകൊമ്പ് എവിടെ നിന്ന് ലഭിച്ചു എന്നത് അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തണം എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷെന്‍ മറ്റ് കേസുകളിലും ഉള്‍പ്പെട്ടതായി വണ്ടന്മേട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെവി സുരേഷ് കുമാര്‍ പറഞ്ഞു.

അന്വേഷണം ഡിഎഫ്ഒയുടെ സ്‌പെഷ്യല്‍ ടീം

കോട്ടയം ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. അനില്‍കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോഷി എം. ജേക്കബ്, വണ്ടന്മേട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.വി. സുരേഷ്, ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. വിനോദ്, ഗ്രെയ്ഡ് ഫോറസ്റ്റ് ഓഫീസര്‍മ്മാരായ അജികുമാര്‍ റ്റി, ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മ്മാരായ നിഷാദ്, സാജു, സജി ടി.കെ. തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളവര്‍. പ്രതികളെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read Latest Local News and Malayalam News

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്