ആപ്പ്ജില്ല

തവളപ്പാറയിൽ മുളം തൈകൾ വെച്ച് പിടിപ്പിക്കുന്നു; മണ്ണിടിച്ചിൽ ചെറുക്കുമെന്ന് വിദഗ്ദ്ധർ, വീഡിയോ കാണാം

അയ്യായിരം തൈ മുളകളാണ് തവളപ്പാറയിൽ വെച്ച് പിടിപ്പിക്കുന്നത്. മണ്ണൊലിച്ച് പോകുന്നത് ഒരു പരിധിവരെ മുളകൾ തടയുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മഴ പെയ്താൽ ഭീതിയോടെയാണ് ഇവിടുത്തെ ജനങ്ങൾ കഴിയുന്നത്

Lipi 11 Jun 2021, 4:43 pm

ഹൈലൈറ്റ്:

  • ഉരുൾപ്പൊട്ടലിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനം
  • മഴ പെയ്താൽ ജനങ്ങൾ ഭീതിയിൽ
  • ആദ്യഘട്ടത്തിൽ നൂറോളം തൈകൾ വെച്ചുപിടിപ്പിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കട്ടപ്പന: ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന കട്ടപ്പന തവളപ്പാറയിൽ മുളം തൈകൾ വച്ച് പിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. മുളകൾ മണ്ണിടിച്ചിലിനെ ചെറുക്കുമെന്ന വിദഗ്ധാഭിപ്രായമാണ് ഈ പദ്ധതിക്ക് പിന്നിൽ.
കഴിഞ്ഞ മഹാപ്രളയം മുതൽ മഴ എത്തിയാൽ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് തവളപ്പാറ നിവാസികൾ കടന്ന് പോകുന്നത്. എന്നാൽ ഈ മഴക്കാലത്ത് ഇവർക്ക് നേരിയ ആശ്വാസമെന്ന നിലയിൽ മുളംകാടുകൾ വച്ച് പിടിപ്പിക്കുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. സമയം മലയാളമടക്കമുള്ള മാധ്യമങ്ങൾ ഇവിടുത്തെ ജനങ്ങളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.ഇതെ തുടർന്ന് കട്ടപ്പന വില്ലേജ് ഓഫീസർ ജയ്സൺ ജോർജിന്റെ ഇടപെടൽ വഴിയാണ് സോഷ്യൽ ഫോറസ്റ്ററിയിൽ നിന്ന് മുളം തൈകൾ ലഭിച്ചത്.
ഹൈറേഞ്ചിൽ റെയിഞ്ചില്ലാതെ പടമുഖം ഗ്രാമം; ഓൺലൈൻ പഠനത്തിന് മാർഗ്ഗമില്ലാതെ വിദ്യാർത്ഥികൾ, വീഡിയോ കാണാം
കട്ടപ്പന നഗരസഭാ അധികൃതരുടെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൂറോളം തൈകളാണ് ആദ്യ ഘട്ടമായി വച്ച് പിടിപ്പിച്ചത്. ആകെ അയ്യായിരം തൈകളാണ് മലമുകളിൽ വച്ച് പിടിപ്പിക്കുവാൻ ആലോചിക്കുന്നത്.കഴിഞ്ഞ മഹാപ്രളയത്തിലും 2019 ലും ഇവിടെ ഉരുൾപ്പൊട്ടലുണ്ടായിരുന്നു.നഗരസഭയിലെ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് തവളപ്പാറ. മുളംകാടുകൾ മണ്ണിടിച്ചിലിനെ ചെറുക്കുമെന്ന വിദഗ്ധാഭിപ്രായമാണ് ഈ പദ്ധതിക്ക് കാരണം. പെട്ടെന്നുള്ള ഫലം പദ്ധതിയ്ക്കുണ്ടായില്ലെങ്കിലും പ്രദേശവാസികൾക്ക് ഇതൊരു ആശ്വാസം തന്നെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്